റാസല്‍ ഖൈമ : കലാ പ്രതിഭകളുടെ സര്‍ഗവാസനകള്‍ വിരുന്നൊരുക്കിയ എസ്.കെ.എസ്.എസ്.എഫ് യു.എ.ഇ നാഷണല്‍ കമ്മിറ്റി റാസല്‍ ഖൈമ സ്കോളാര്‍ ഇന്ത്യന്‍ സ്കൂളില്‍ സംഘടിപ്പിച്ച സര്‍ഗലയത്തില്‍ 79 പോയിന്റ് നേടി ദുബൈ ഒന്നാം സ്ഥാനം നിലനിര്‍ത്തി.
9 സോണുകളില്‍ നിന്നും 400 ഓളം കലാകാരന്മാര്‍ പങ്കെടുത്ത സര്‍ഗലയം കലാപ്രകടനങ്ങള്‍ കൊണ്ടും മികവുറ്റ സംഘാടനം കൊണ്ടും ശ്രദ്ദേയമായി. 5 വേദികളിലാണ് മത്സരങ്ങള്‍ നടന്നത്. 64 പോയിന്റ് നേടി അല്‍ ഐനും 62 പോയന്റ് നേടി അബുദാബിയും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.
ഹാഫിള് സിനാന്‍ നൂറുള്ള അബുദാബി സബ് ജൂനിയര്‍ വിഭാഗത്തിലും , ജാബിര്‍ മുഹമ്മദലി ഫുജൈറ, അനസ് മുഹമ്മദ് അല്‍ ഐന്‍ എന്നിവര്‍ ജൂനിയര്‍ വിഭാഗത്തിലും , ബഷീര്‍ .പി.പി റാസ് അല്‍ ഖൈമ സീനിയര്‍ വിഭാഗത്തിലും കലാപ്രതിഭകളായി.








