Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

പൈതൃക സന്ദേശയാത്ര ചരിത്രസംഭവമായി

കോഴിക്കോട്: സുന്നി യുവജന സംഘം അറുപതാം വാര്‍ഷിക മഹാസമ്മേളന പ്രചരണാര്‍ത്ഥം സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രൊ. കെ. ആലിക്കുട്ടി മുസ്‌ലിയാരുടെ നേതൃത്വത്തില്‍ ഫെബ്രുവരി 1ന് തിരുവനന്തപുരത്ത് നിന്ന് പ്രയാണം ആരംഭിച്ച പൈതൃക സന്ദേശയാത്ര ആറ് ദിവസം പിന്നിട്ട് കോഴിക്കോട് ജില്ലയിലെത്തി. സംസ്ഥാനത്തെ എട്ട് ജില്ലകളില്‍ 42 കേന്ദ്രങ്ങളില്‍ ഇതിനകം സ്വീകരണ യോഗങ്ങളില്‍ സംബന്ധിച്ചു. യാത്രയില്‍ സമസ്തയുടെ പ്രമുഖ നേതാക്കളും രാഷ്ട്രീയ-സാംസ്‌ക്കാരിക നേതാക്കളും വിവിധ കേന്ദ്രങ്ങളില്‍ പ്രസംഗിച്ചു.
ഇന്ന് പുതിയങ്ങാടി വരക്കല്‍ മഖാമില്‍ നിന്ന് യാത്ര ആരംഭിച്ചു കുറ്റ്യാടിയില്‍ സമാപിക്കും. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ പര്യടനം പൂര്‍ത്തീകരിച്ച് 9ന് ഉപ്പളയില്‍ ജാഥ സമാപിക്കും.