Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

എസ്.കെ.എസ്.എസ്.എഫ്. ലീഡേഴ്‌സ് റാലി ബുധനാഴ്ച്ച

കാസറകോട്: പൈതൃകത്തിന്റെ പതിനഞ്ചാം നൂറ്റാണ്ട് എന്ന പ്രമേയവുമായി 2014 ഫെബ്രുവരി 14,15,16 തീയ്യതികളില്‍ കാസറകോട് ചെര്‍ക്കള വാദി തൈ്വബയില്‍ വെച്ച് നടക്കുന്ന എസ്.വൈ.എസ്. 60-ാം വാര്‍ഷിക സമ്മേളനത്തിന്റെ പ്രചരണത്തിന്റെ ഭാഗമായി എസ്.കെ. എസ്.എസ്.എഫ്. കാസറകോട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന 60 ഇന പ്രചരണ പരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന ഉലമാക്കളും ഉമറാക്കളും അടങ്ങിയ 60 അംഗ ലീഡേഴ്‌സ് റാലി 12-02-2014 ബുധനാഴ്ച്ച വൈകുന്നേരം 4 മണിക്ക് തയലങ്ങാടിയില്‍ നിന്നും ആരംഭിച്ച് പുതിയ ബസ്റ്റാന്റിന്ന് സമീപത്ത് സമാപിക്കും. തിരഞ്ഞെടുക്കപ്പെട്ട മുഴുവന്‍ അംഗങ്ങളും കൃത്യസമയത്ത് സംബന്ധിക്കണമെന്ന് ജില്ലാപ്രസിഡണ്ട് താജുദ്ധീന്‍ ദാരിമി പടന്ന,ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം അറിയിച്ചു.