കാസറകോട് :പൈതൃകത്തിന്റെ പതിനഞ്ചാം നൂറ്റാണ്ട് എന്ന പ്രമേയവുമായി 2014 ഫെബ്രുവരി 14,15,16 തീയ്യതികളില്‍ കാസറകോട് ചെര്‍ക്കള വാദിതൈ് വബയില്‍ വെച്ച് നടക്കുന്ന എസ്.വൈ.എസ് .60-ാം വാര്‍ഷിക സമ്മേളനത്തിന്റെ പ്രചരണത്തിന്റെ ഭാഗമായി സുന്നി മഹല്ല് ഫെഡറേഷന്‍ കാസറകോട് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച വാദീ ത്വയ്ബ സന്ദേശയാത്ര മാലിക്ക് ദീനാറില്‍ നിന്ന് ജാഥാ നായകന്‍ ചെര്‍ക്കള അഹമ്മദ് മുസ്ലിയാര്‍ക്ക് പതാക കൈമാറി ഓലമുണ്ട സയ്യിദ് എം.എസ്.തങ്ങള്‍ ഉദ്ഘാടനം ചെയ്തു.സമസ്ത ജനറല്‍ സെക്രട്ടറി യു.എം.അബ്ദുറഹ്മാന്‍ മൗലവി, സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍,സയ്യിദ് ഹാദി തങ്ങള്‍,എം.എ ഖാസിം മുസ്ലിയാര്‍,ഖത്തര്‍ ഇബ്രാഹിം ഹാജി,റഷീദ് ബെളിഞ്ചം,.സി.കെ. കെ.മാണിയൂര്‍,പി.എസ്.ഇബ്രാഹിം ഫൈസി,മൊയ്തീന്‍ കൊല്ലമ്പാടി,എസ്.പി.സലാഹുദ്ധീന്‍,സ്വാലിഹ് മൗലവി,കെ.എം സൈനുദ്ധീന്‍ ഹാജി കൊല്ലമ്പാടി,എന്‍.പി.അബ്ദു റഹ്മാന്‍,കണ്ണൂര്‍ അബ്ദുല്ല തുടങ്ങിയവര്‍ സംബന്ധിച്ചു.





