ബദിയടുക്ക: പൈതൃകത്തിന്റെ പതിനഞ്ചാം നൂറ്റാണ്ട് എന്ന പ്രമേയവുമായി 2014 ഫെബ്രുവരി 14,15,16 തീയ്യതികളില്‍ കാസറകോട് ചെര്‍ക്കള വാദിതൈ് വബയില്‍ വെച്ച് നടക്കുന്ന എസ്.വൈ.എസ് 60-ാം വാര്‍ഷിക സമ്മേളനത്തിന്റെ പ്രചരണത്തിന്റെ ഭാഗമായി എസ്.കെ. എസ്.എസ്.എഫ്. കാസറകോട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന 60 ഇന പ്രചരണ പരിപാടിയുടെ ഭാഗമായി ബദിയടുക്ക മേഖലാ കമ്മിറ്റി നടത്തുന്ന സൗജന്യ കണ്ണ് പരിശോധനാ ക്യാമ്പ് ഇന്ന്(ചൊവ്വ)രാവിലെ 10 മണിക്ക് ബദിയടുക്ക കണ്ണിയത്ത് ഉസ്താദ് ഇസ്ലാമിക്ക് അക്കാദമിയില്‍ നടക്കും.പരിപാടിയില്‍ എസ്.കെ. എസ്.എസ്.എഫ്. ജില്ലാ ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം, സെക്രട്ടറി മുനീര്‍ ഫൈസി ഇടിയടുക്ക മേഖലാ പ്രസിഡണ്ട് സുബൈര്‍ ദാരിമി പൈക്ക , ആദം ദാരിമി നാരമ്പാടി,ഫസല്‍ റഹ്മാന്‍ ദാരിമി കുമ്പടാജ, സിദ്ദീഖ് ബെളിഞ്ചം, മൂസ മൗലവി ഉമ്പ്രങ്കള, കെ.എസ് റസാഖ് ദാരിമി,അന്‍വര്‍ ഓസോണ്‍,കോട്ട അബ്ദുറഹ്മാന്‍ ഹാജി,ഹമീദ് ഹാജി ചര്‍ളടുക്ക,കുഞ്ഞാമു പൈക്ക തുടങ്ങിയവര്‍ സംബന്ധിക്കും.




