കൊടുവള്ളി: സമസ്ത കൊടുവള്ളി മണ്ഡലം സമ്മേളനം കോഴിക്കോട് വലിയ ഖാസി സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍ ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് ചേലക്കാട് മുഹമ്മദ് മുസ്‌ല്യാര്‍ അധ്യക്ഷത വഹിച്ചു. സമസ്ത കേന്ദ്ര മുശാവറ അംഗം വാവാട് പി.കെ. കുഞ്ഞിക്കോയ മുസ്‌ല്യാര്‍ പതാക ഉയര്‍ത്തി. കെ.വി. മുഹമ്മദ് മുസ്‌ല്യാര്‍ പ്രാര്‍ഥന നടത്തി. എം.എ. റസാഖ്, വി.എം. ഉമ്മര്‍ എം.എല്‍.എ, അഡ്വ. പി.ടി.എ. റഹീം എം.എല്‍.എ, എ.വി. അബ്ദുറഹിമാന്‍ മുസ്‌ല്യാര്‍, മലയമ്മ അബൂബക്കര്‍ ഫൈസി, സൈനുല്‍ ആബിദീന്‍ തങ്ങള്‍, ടി.കെ. പരീക്കുട്ടി ഹാജി, സി.പി. അബ്ദുല്ലക്കോയ തങ്ങള്‍, സി. മുഹമ്മദ് അബ്ദുറഹിമാന്‍, ഇ.ടി. അബൂബക്കര്‍ കുഞ്ഞിഹാജി, എം.പി.സി. നാസര്‍ ഹാജി, ഹുസ്സയിന്‍ കുട്ടിഹാജി, വായോളി മുഹമ്മദ്, പാട്ടത്തില്‍ അബൂബക്കര്‍ ഹാജി എന്നിവര്‍ പ്രസംഗിച്ചു. അബ്ദുല്‍ മജീദ് ദാരിമി ചളിക്കോട് സ്വാഗതവും എന്‍.വി. ആലിക്കുട്ടി ഹാജി നന്ദിയും പറഞ്ഞു.





