Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

മജ്‌ലിസുന്നൂര്‍ വാര്‍ഷികവും ദുആ സമ്മേളനവും ഇന്ന്

മലപ്പുറം: മജ്‌ലിസുന്നൂര്‍ ആത്മീയസദസ്സിന്റെ വാര്‍ഷികവും ദുആ സമ്മേളനവും വെള്ളിയാഴ്ച വൈകീട്ട് ആറിന് പൂക്കോട്ടൂര്‍ അറവങ്കരയില്‍ നടക്കും. സുന്നി യുവജന സംഘം വാര്‍ഷി ക പൈതൃകറാലി  നാലിന് വള്ളുവമ്പ്രത്തുനിന്നും റേഞ്ച് ജം ഇയ്യത്തുല്‍ മുഅല്ലിമീന്‍ റാലി പൂക്കോട്ടൂരില്‍ നിന്നും ആരംഭിക്കും. ഇരു റാലികളും അറവങ്കരയില്‍ സമാപിക്കും. സമ്മേളനം കെ.പി. പൂക്കോയതങ്ങള്‍ ഉദ്ഘാടനം ചെയ്യും. അബ്ദുസ്സമദ് പൂക്കോട്ടൂര്‍ മുഖ്യപ്രഭാഷണം നടത്തും.