Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

എസ് വൈ എസ് കാസര്‍ഗോഡ് ജില്ല ത്വയ്ബ സന്ദേശ പ്രയാണം: നാളെ

കാസര്‍ഗോഡ:് പൈതൃകത്തിന്റെ പതിനഞ്ചാം നൂറ്റാണ്ട് എന്ന പ്രമേയത്തില്‍ ഫെബ്രുവരി 14,15,16  തീയ്യതികളില്‍ ചെര്‍ക്കള ഇന്ദിരാ നഗര്‍ വാദിതൈ് വബയില്‍ നടക്കുന്ന എസ് വൈ എസ്  60ാം വാര്‍ഷിക മഹാ സമ്മേളന പ്രചരണത്തിന്റെ ഭാഗമായുള്ള എസ് വൈ എസ് കാസര്‍ഗോഡ് ജില്ല ത്വയ്ബ സന്ദേശപ്രയാണം നാളെ രാവിലെ 9 മണിക്ക് ആരംഭിക്കും. എം. എ. ഖാസിം മുസ്‌ലിയാര്‍ ജാഥ നായകനും ഖത്തര്‍ ഇബ്രാഹീം ഹാജി കളനാട്, മെട്രോ മുഹമ്മദ് ഹാജി ഉപനായകന്മാരും അബ്ബാസ്‌ഫൈസി പുത്തിഗെ ഡയറക്ടറും ഇബ്രാഹീംഫൈസി ജെഡിയാര്‍ കോര്‍ഡിനേറ്ററുമായിരിക്കും.  സമസ്തയുടെ പതാക വാഹകരും ശുഭ്ര വസ്ത്രധാരികളുമായ 60 സ്ഥിരാംഗങ്ങളും ദഫും ജാഥയെ അനുഗമിക്കും. എസ്.വൈ.എസ് ജില്ലാ വൈസ് പ്രസിഡണ്ട്  ടി. കെ പൂക്കോയ തങ്ങളുടെ അധ്യക്ഷതയില്‍ ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ കോട്ടുമല ബാപ്പു മുസ്‌ലിയാര്‍ ഉല്‍ഘാടനം ചെയ്യും. ജാഥാ നായകന്‍ എം. എ ഖാസിം മുസ്‌ലിയാര്‍ക്ക് എസ്. എം. എഫ് സംസ്ഥാന വൈസ് പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുല്ല  പതാക കൈ മാറും.    
3ന് രവിലെ 9.00 മണിക്ക് ചന്തേരയില്‍ നിന്ന് പ്രയാണം ആരംഭിച്ച്  11.00 മണിക്ക് പെരുമ്പട്ട, 3.00 തൈക്കടപ്പുറം, 4.30 ബല്ലാക്കടപ്പുറം, 6.00 മണിക്ക് കുണിയയില്‍ സമാപ്പിക്കും.രണ്ടാം ദിവസം രാവിലെ 10.00 മണിക്ക്  ഉദുമയില്‍ നിന്ന് ആരംഭിച്ച് , 3.00 പൊവ്വല്‍, 4.30 ബദിയടുക്ക, 6.00ന് തളങ്കരയില്‍ സമാപ്പിക്കും. മൂന്നാം ദിവസം 9.00 മണിക്ക് ഹിദായത്ത് നഗറില്‍ നിന്ന് ആരംഭിച്ച് 10.30 മൊഗ്രാല്‍ പുത്തൂര്‍, 11.30 കുമ്പള, 3.30 പെര്‍മുദെ, 6.30 ഹൊസങ്കടിയില്‍ സമാപിക്കും.