ദുബൈ : എസ്.കെ.എസ്.എസ്.എഫ് UAE നാഷണല്‍ കമ്മിറ്റിയുടെ കലാസാഹിത്യ മത്സരം " സര്‍ഗലയം 2014" ന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി പ്രോഗ്രാം കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു. യു.എ.ഇ ലെ 11 സോണുകള്‍ പങ്കെടുക്കുന്ന മത്സരത്തില്‍ 500 ല്‍ പരം കലാ പ്രതിഭകളാണ് മാറ്റുരുക്കുക. ഫെബ്രുവരി 21ന് റാസല്‍ഖൈമ സ്ക്കോളാര്‍ ഇന്ത്യന്‍ സ്കൂളില്‍ വെച്ച് നടക്കുന്ന മത്സരത്തിന് 5 വേദികളാണ് ഒരുക്കുന്നത്.
വൈക്കീട്ട് 7 മണിക്ക് നടക്കുന്ന സമാപ്പന സമ്മേളനത്തില്‍ പ്രമുഖ ഇസ്ലാമിക പണ്ഡിതരും , ഔക്കാഫ് പ്രതിനിധികളും , സാമൂഹിക സംസ്ക്കാരിക രംഗങ്ങളിലെ വെക്തിത്വങ്ങളും പങ്കെടുക്കും.





