ജിദ്ദ : SKSSF സംസ്ഥാന വൈസ് പ്രസിഡന്‍റും പ്രമുഖ വാഗ്മിയുമായ നാസര്‍ ഫൈസി കൂടത്തായി നാളെ രാത്രി 8.30 ന് (മാര്‍ച്ച് 5 ബുധന്‍) ശറഫിയ്യ ലക്കി ദര്‍ബാര്‍ ഓഡിറ്റോറിയത്തില്‍ ജിദ്ദ SYS ഉം ഇസ്‍ലാമിക് സെന്‍ററും സംയുക്തമായി സംഘടിപ്പിക്കുന്ന ചടങ്ങില്‍ പ്രഭാഷണം നടത്തും. പരിപാടിയില്‍ ജിദ്ദ SYS ന്‍റെയും ഇസ്‍ലാമിക് സെന്‍ററിന്‍റെയും പ്രവര്‍ത്തകര്‍ സംബന്ധിക്കണമെന്ന് SYS, JIC ഭാരവാഹികളായ അബൂബക്കര്‍ ദാരിമി ആലമ്പാടി, അബ്ദുല്‍ കരീം ഫൈസി കീഴാറ്റൂര്‍ എന്നിവര്‍ അറിയിച്ചു.





