വാരാമ്പറ്റ: വെങ്ങപ്പള്ളി ശംസുല്‍ ഉലമാ ഇസ്‌ലാമിക് അക്കാദമിയുടെ കീഴില്‍ വാരാമ്പറ്റയില്‍ നടന്നു വരുന്ന സആദ കോളേജിനു വേണ്ടി പുതുതായി നിര്‍മ്മിക്കുന്ന അക്കാദമിക് ബ്ലോക്കിന്റെ പ്രവൃത്തി ഉദ്ഘാടനം മാര്‍ച്ച് 13 ന് വ്യാഴാഴ്ച 4 മണിക്ക് പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിക്കും.
സമസ്ത ജില്ലാ പ്രസിഡണ്ട് കെ ടി ഹംസ മുസ്‌ലിയാര്‍ അദ്ധ്യക്ഷത വഹിക്കും. ചെയര്‍മാന്‍ പി എ ആലിഹാജിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കോളേജ് കമ്മിറ്റി യോഗം ഇബ്രാഹിം ഫൈസി പേരാല്‍ ഉദ്ഘാടനം ചെയ്തു. പി അബൂബക്കര്‍ ഹാജി, എ സി പോക്കു, കെ വി സുലൈമാന്‍ ഹാജി, സുബൈര്‍ കോടഞ്ചേരി, എ സി മായിന്‍ ഹാജി, കെ സി ആലി, എ കെ ആലി ഹാജി, നൗഷാദ് ബപ്പനം, എ സി മമ്മൂട്ടി, നടുക്കണ്ടി അന്ത്രു, കല്ലേരി ആലി ചര്‍ച്ചയില്‍ പങ്കെടുത്തു.
കണ്‍വീനര്‍ എ കെ സുലൈമാന്‍ മൗലവി സ്വാഗതവും ആരിഫ് വാഫി നന്ദിയും പറഞ്ഞു.





