ദുബൈ : സാമൂഹിക സേവന രംഗത്ത് 38 വര്‍ഷം പിന്നിട്ട് ഐക്ക്യത്തിന്റേയും സാഹോദര്യത്തിന്റേയും പാതയിലൂടെ മത-രാഷ്ട്രീയ വിഭാഗീയ ചിന്തകള്‍ക്കതീതമായി സാമൂഹിക സാംസ്ക്കാരിക ആരോഗ്യ വിദ്യഭ്യാസ മേഖലകളില്‍ കൊടിഞ്ഞി നിവാസികളുടെ ഉന്നമനത്തിന്ന് വേണ്ടി പ്രവര്‍ത്തിക്കുന്ന യു.എ.ഇ കൊടിഞ്ഞി മുസ്ലിം റിലീഫ് കമ്മിറ്റിയുടെ പ്രവര്‍ത്തക സംഗമം 2014 ഏപ്രില്‍ 4 വെള്ളി ഉച്ചക്ക് 2 മണിക്ക് ദുബൈ മലബാര്‍ റസ്റ്റോറന്റ് ദേര ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കും.





