മലപ്പുറം: സുന്നി മഹല്ല് ഫെഡറേഷനു കീഴില്‍ വെക്കേഷന്‍ ദര്‍സുകള്‍ക്ക് സമഗ്ര പദ്ധതിക ളാവിഷ്‌കരിച്ചു. ഏപ്രില്‍, മെയ് മാസങ്ങളില്‍ ദിവസത്തില്‍ ഒരു മണിക്കൂര്‍ നേരം വിശ്വാസത്തിനും കര്‍മ്മങ്ങള്‍ക്കും പ്രാധാന്യം നല്‍കി ലളിതമായ കോഴ്‌സിലൂടെ കൗമാര പ്രായക്കാര്‍ക്ക് വേണ്ടി സംവിധാനിക്കുന്ന 'വെക്കേഷന്‍ ദര്‍സ്' എല്ലാ മഹല്ലുകളിലും ആരംഭിക്കും.
ദര്‍സ് സംവിധാനത്തെ ശക്തിപ്പെടുത്താന്‍ മലപ്പുറത്ത് ചേര്‍ന്ന സുന്നി മഹല്ല് ഫെഡറേഷന്റെ മലപ്പുറം മേഖല യോഗം തീരുമാനിച്ചു. ദര്‍സ് പ്രചാരണത്തിന് വേണ്ടി പഞ്ചായത്തു തലങ്ങളില്‍ വിപുലമായ കണ്‍വെന്‍ഷനുകള്‍ ചേരും. യോഗത്തില്‍ പി ഹൈദ്രൂസ് ഹാജി അദ്ധ്യക്ഷത വഹിച്ചു. ഓര്‍ഗനൈസര്‍ എ.കെ ആലിപ്പറമ്പ് ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ കോയഞ്ഞി തങ്ങള്‍, യൂസുഫ് ഫൈസി, കൊന്നോല സമദ്, അലവിക്കുട്ടി മുസ്‌ലിയാര്‍, ഒ.കെ അബു മുസ്‌ലിയാര്‍, അബ്ദുല്‍ ഹകീം മാസ്റ്റര്‍, എന്‍.പി മൊയ്തീന്‍, ഹസ്സന്‍ സഖാഫി പൂക്കോട്ടൂര്‍, പി.കെ.എ ലത്തീഫ് ഫൈസി സംസാരിച്ചു. പി. അബ്ദുറഹ്മാന്‍ മാസ്റ്റര്‍ സ്വാഗതവും ടി.സി.എ റഹ്മാന്‍ മൗലവി നന്ദിയും പറഞ്ഞു.





