മൊഗ്രാല്‍-പുത്തൂര്‍: കാസര്‍കോട് റേഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്റെ ഇസ്‌ലാമിക കലാമേളയുടെ ഭാഗമായുള്ള മുഅല്ലിം വിദ്യാര്‍ഥി ഫെസ്റ്റിന് മൊഗ്രാല്‍-പുത്തൂര്‍ കുന്നില്‍ സിറാജുല്‍ ഉലൂം മദ്രസയില്‍ തുടക്കമായി. കാസര്‍കോട് സംയുക്ത ഖാസി പ്രൊഫ. കെ.ആലിക്കുട്ടി മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. സുബൈര്‍ നിസാമി ദിഡുപ്പ അധ്യക്ഷനായിരുന്നു.
ജമാഅത്ത് പ്രസിഡന്റ് മുബാറക് അബ്ദുള്ളക്കുഞ്ഞി ഹാജി, ഖത്തീബ് യു.കെ.മുഹമ്മദ് ഹനീഫ് നിസാമി, ജമാഅത്ത് സെക്രട്ടറി പി.എം.ഗഫൂര്‍ ഹാജി, ബി.എം.ബാവ ഹാജി ഖത്തര്‍, കബീര്‍ ഹാജി, ഇഖ്ബാല്‍ മേനത്ത്, എസ്.പി.സലാഹുദ്ദീന്‍, ഹമീദ് പറപ്പടി, എസ്.എം.നൂറുദ്ദീന്‍, എ.ആര്‍.മുഹമ്മദ് ഷാഫി, മാഹിന്‍ കുന്നില്‍, ഖലീല്‍ ഹസനി, ബാത്തിഷ മൗലവി, അബ്ദുള്‍സലാം ഫൈസി പേരാല്‍, ഹനീഫ് ദാരിമി, ഷാഹിദ് മൗലവി, മുഹമ്മദ്കുഞ്ഞി കല്ലങ്കൈ, കെ.ബി.ഇബ്രാഹിം ഹാജി, അബ്ദുള്ള ഹാജി അല്‍ അമാന്‍, സഫ്‌വാന്‍ മുഹമ്മദ് കുന്നില്‍ ആബിദ് നുനു, ബി.ഐ.സിദ്ദീഖ്, പി.എ.റഫീഖ്, സി.എം.ഉസ്മാന്‍, അബ്ദുല്ല മൗലവി, ഇബ്രാഹിം മൗലവി എന്നിവര്‍ സംസാരിച്ചു. സ്വാഗതസംഘം ചെയര്‍മാന്‍ ബി.എം.ബാവ ഹാജി പതാക ഉയര്‍ത്തി.




