Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

സമസ്തക്ക് നീതി നിഷേധിക്കുന്ന നടപടിയില്ല - ചെന്നിത്തല

തിരുവനന്തപുരം : സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമക്ക് നീതി നിഷേധിക്കാന്‍ താന്‍ ആളെല്ലെന്ന് കേരള സംസ്ഥാന ആഭ്യന്തര മന്ത്രി രമേഷ് ചെന്നിത്തല സമസ്തക്ക് അയച്ച കത്തില്‍ അറിയിച്ചു. കാരന്തൂര്‍ മര്‍ക്കസില്‍ താന്‍ നടത്തിയ പ്രഭാഷണത്തിലെ പരാമര്‍ശങ്ങള്‍ സമസ്തയെ വേദനിപ്പിച്ചത് ഖേദകരമാണ്. ഏതെങ്കിലും സംഘടനകളോട് പക്ഷാപാതപരമായ സമീപനം സ്വീകരിക്കുകയോ, അഭിപ്രായ വിത്യാസത്തില്‍ കക്ഷിചേരുകയോ ചെയ്യാനില്ല. സമസ്തക്ക് നീതി നിഷേധിക്കുന്ന ഒരു സമീപ്പനവും തന്റെ ഭാഗത്ത് നിന്നോ സര്‍ക്കാറിന്റെ ഭാഗത്ത് നിന്നോ ഉണ്ടാവില്ലെന്നും ടി.എം ബാപ്പു മുസ്ലിയാരുടെ പേരില്‍ സമസ്തക്ക് അയച്ച കത്തില്‍ ചെന്നിത്തല അറിയിച്ചു.
ചെന്നിത്തലയുടെ പ്രസംഗം വിവാധമായ പശ്ചാതലത്തില്‍ സമസ്ത മുഖ്യമത്രിക്കും അഭ്യന്തര മന്ത്രിക്കും അയ്ച്ച കത്തിന്ന് മറുപടിയെന്നോണമാണ് കത്ത് നല്‍ക്കിയിരുക്കുന്നത്