Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

മാണിമൂല പള്ളിയില്‍ വിഘടിത സുന്നികളുടെ ആക്രമണം, ജുമുഅ നമസ്‌ക്കാരം തടസ്സപ്പെട്ടു, മൂന്നുപേര്‍ക്ക് പരിക്ക്

മാണിമൂല: ബന്തടുക്ക മാണിമൂല ഖിളര്‍ ജുമാ മസ്ജിദില്‍ വിഘടിത എപി സുന്നികള്‍ നടത്തിയ ആക്രമണത്തില്‍ മൂന്നുപേര്‍ക്ക് പരിക്കേറ്റു. തുടര്‍ന്ന് വെള്ളിയാഴ്ച നടക്കാനിരുന്ന ജുമുഅ നമസ്‌ക്കാരം തടസ്സപ്പെട്ടു. എസ്.വൈ.എസ് കുറ്റിക്കോല്‍ പഞ്ചായത്ത് പ്രസിഡണ്ട് അബ്ദുല്‍ ഖാദര്‍ ഹാജി, മസ്ഊദ്, അബ്ദുല്‍ റഹ്മാന്‍ മാണിമൂല എന്നിവര്‍ക്കാണ് പരിക്കേറ്റത്. 
ഊഴം വെച്ച് ഓരോ ആഴ്ചയും ഓരോ വിഭാഗത്തിന്റെയും ഖതീബ് ഖുത്ബ ഓതലാണ് മാണിമൂല ഖിളര്‍ ജുമാ മസ്ജിദിലെ കീഴ് വഴക്കം. ഈ ആഴ്ച സമസ്തയുടെ  ഖതീബാണ് ഖുതുബ നിര്‍വ്വഹിക്കേണ്ടിയിരുന്നത്. അതിനുള്ള പ്രരംഭമുറകള്‍ ആരംഭിക്കാനിരിക്കെയാണ് യാതൊരു പ്രകോപനവും ഇല്ലാതെ എപി സുന്നി പ്രവര്‍ത്തകര്‍ തകര്‍ക്കിക്കാനെത്തുന്നത്. അതിനിടക്ക് മാരകായുധങ്ങളുമായി വന്ന അക്രമകാരികള്‍ പരാക്രമണം കാട്ടുകയായിരുന്നു. 
സംഭവത്തില്‍ ഹമീദ് കോഴിത്തോട്, മകന്‍ നൗഫല്‍, ഉമര്‍ വെള്ളിയോടി, ജഅ്ഫര്‍ മാണിമൂല, അബ്ദുല്ല കോഴിത്തോട് എന്നിവര്‍ക്കെതിരെ മുന്നാട് പൊലീസ് കേസെടുത്തു.