Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

പുളിങ്ങോം മഖാം ഉറൂസ്: അന്നദാനത്തിന് ആയിരങ്ങളെത്തി

ചെറുപുഴ: പുളിങ്ങോം മഖാം ഉറൂസിന്റെ പ്രധാന ദിവസമായ ഞായറാഴ്ച ഉച്ചയ്ക്ക് നടന്ന അന്നദാനച്ചടങ്ങില്‍ പങ്കെടുക്കാന്‍ ആയിരങ്ങളെത്തി. ഞായറാഴ്ച ഉറൂസ് നഗരിയില്‍ വന്‍ തിരക്ക് അനുഭവപ്പെട്ടു. അന്നദാനത്തിന് പങ്കെടുക്കാന്‍ വിശ്വാസികളുടെ വന്‍ നിര കാണാമായിരുന്നു. വൈകിട്ട് മൂന്നിന് നടന്ന അസ്ഹരി സംഗമത്തില്‍ എന്‍.എം. ഇബ്രാഹിം മൗലവി സ്ഥാനവസ്ത്ര വിതരണം നടത്തി. രാത്രി ഏഴിന് നടന്ന സമാപന സമ്മേളനത്തില്‍ സയ്യിദ് ഹാശിംകുഞ്ഞി തങ്ങള്‍ പ്രാര്‍ഥനയ്ക്ക് നേതൃത്വം നല്കി. പി.കെ.അബൂബക്കര്‍ ഫൈസി അധ്യക്ഷനായിരുന്നു. പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.  അബ്ദുസമദ് പൂക്കോട്ടൂര്‍ പ്രഭാഷണം നടത്തി. കൂട്ടുപ്രാര്‍ഥനയ്ക്ക് സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍ നേതൃത്വം നല്കി. തിങ്കളാഴ്ച അസര്‍ നിസ്‌കാരാനന്തരം മൗലീദ് പാരായണത്തോടെ ഉറൂസ് സമാപിക്കും.