Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

യു.എ.ഇ സര്‍ഗലയം : സിനാന്‍ നൂറുള്ള, ജാബിര്‍ , അനസ്, ബഷീര്‍ എന്നിവര്‍ കലാപ്രതിഭകള്‍

റാസല്‍ ഖൈമ : കലാ പ്രതിഭകളുടെ സര്‍ഗവാസനകള്‍ വിരുന്നൊരുക്കി എസ്.കെ. എസ്.എസ്.എഫ് യു.എ.ഇ നാഷണല്‍ കമ്മിറ്റി റാസല്‍ ഖൈമ സ്കോളാര്‍ ഇന്ത്യന്‍ സ്കൂളില്‍ സംഘടിപ്പിച്ച സര്‍ഗലയത്തില്‍ സിനാന്‍ നൂറുള്ള അബുദാബി , ജാബിര്‍ മുഹമ്മദ് അലി ഫുജൈറ, അനസ് മുഹമ്മദ് അല്‍ ഐന്‍ , ബഷീര്‍ തൂലിക റസല്‍ ഖൈമ എന്നിവര്‍ കലാപ്രതിഭകളായി. 
സബ് ജൂനിയര്‍ വിഭാഘത്തില്‍ ഖിറാഅത്ത് , മദ് ഹുന്നബി ഗാനം എന്നിവയില്‍ സിനാന്‍ നൂറുള്ള അബുദാബി ഒന്നാം സ്ഥാനം നേടിയും ,ജൂനിയര്‍ വിഭാഗത്തില്‍ ഖിറാഅത്തില്‍ രണ്ടാം സ്ഥാനവും ഹിഫ്ലില്‍ ഓന്നാം സ്ഥാനവും നേടി ജാബിര്‍ മുഹമ്മദ് അലി ഫുജൈറയും ഖിറാഅത്തില്‍ ഒന്നാം സ്ഥാനവും ഹിഫ്ലില്‍ രണ്ടാം സ്ഥാനവും നേടി അനസ് മുഹമ്മദ് അല്‍ ഐനും , സീനിയര്‍ വിഭാഗത്തില്‍ പോസ്റ്റര്‍ ഡിസൈനിംഗിലും, മലയാള പ്രബന്ധത്തിലും ഒന്നാം സ്ഥാനം  നേടി ബഷീര്‍ റാസല്‍ഖൈമയും കലാ പ്രതിഭകളായത്
സര്‍ഗലയത്തില്‍ 79 പോയിന്റ് നേടി ദുബൈ ഒന്നാം സ്ഥാനം നിലനിര്‍ത്തി.64 പോയിന്റ് നേടി അല്‍ ഐനും 62 പോയന്റ് നേടി അബുദാബിയും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.