Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

ആത്മീയചൂഷണത്തിനെതിരെ കരുതിയിരിക്കണം പാണക്കാട് ഹമീദ് അലി ശിഹാബ് തങ്ങള്‍

കാസര്‍കോട്: ആത്മീയ ചൂഷണത്തിനെതിരെ മുസ്ലിം സമുദായം കരുതിയിരിക്കണമെന്ന് പാണക്കാട് ഹമീദ് അലി ശിഹാബ് തങ്ങള്‍. പാവൂര്‍ ബാക്കിമാറില്‍ സംഘടിപ്പിച്ച ഗൗസുല്‍ അഅ്‌ളം ആണ്ടുനേര്‍ച്ചയും സമസ്ത ആദര്‍ശ സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആത്മീയമായി മുതലെടുക്കാന്‍ ശ്രമിക്കുന്നവരെ ഒറ്റപ്പെടുത്തണം. സമസ്ത എന്നും അത്തരക്കാര്‍ക്ക് എതിരായിരുന്നു. ആത്മീയചൈതന്യത്തിന് പൂര്‍വികരായ മഹാത്മാക്കളുടെ പാത പിന്തുടരണമെന്നും അദ്ദേഹം പറഞ്ഞു. പാവൂര്‍ സയ്യിദ് ബദ്‌റുദ്ദീന്‍ തങ്ങള്‍ അധ്യക്ഷത വഹിച്ചു. ഇസ്മായില്‍ സഖാഫി തോട്ടുമുക്കം മുഖ്യപ്രഭാഷണം നടത്തി. 
സയ്യിദ് ഹാദി തങ്ങള്‍ മൊഗ്രാല്‍, സയ്യിദ് അമീര്‍ തങ്ങള്‍, സയ്യിദ് ഇബ്രാഹിം ബാത്തിള്‍ തങ്ങള്‍, താജുദീന്‍ ദാരിമി, റഷീദ് ബെളിഞ്ച, ജുനൈദ് സഅദി, മുഹമ്മദ് സയ്യിദ് രാമന്തളി, ശംസുദ്ദീന്‍ തങ്ങള്‍ എന്നിവര്‍ സംസാരിച്ചു. ഖാസി വി.കെ.അബൂബക്കര്‍ മുസ്ലിയാര്‍ പ്രാര്‍ഥനനടത്തി. നാസര്‍ യാമനി സ്വാഗതവും ഹാരിസ് പാവൂര്‍ നന്ദിയും പറഞ്ഞു.