Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

എസ്.കെ.എസ്.എസ്.എഫ്. സഖാഫി- സഅദി സമ്മേളനം നാളെ (വ്യാഴം)


കാസറകോട്: എസ്.കെ. എസ്.എസ്.എഫ്. കാസറകോട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന  സഖാഫി- സഅദി സമ്മേളനം നാളെ (വ്യാഴാഴ്ച്ച) വൈകുന്നേരം 3 മണിക്ക് കാസറകോട് പുതിയ ബസ്റ്റാന്റിന് സമീപത്ത് പ്രത്യേകം സജ്ജമാക്കിയ മര്‍ഹൂം ഖാസി ഇ.കെ. ഹസ്സന്‍ മുസ്ലിയാര്‍ നഗറില്‍ സംഘടിപ്പിക്കാന്‍ ജില്ലാ സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു. പരിപാടിയില്‍ അബ്ദുല്‍ ബാരി ബാഖവി,ഇസ്മാഈല്‍ സഖാഫി തോട്ടുമുക്കം, ഹസ്സന്‍ സഖാഫി പൂക്കോട്ടൂര്‍, ഡോ.സലീം നദവി കണ്ണൂര്‍, മുഹമ്മദ് രാമന്തളി, അബ്ദുല്‍ ഖാദര്‍ സഖാഫി,സി.എം.കുട്ടി സഖാഫി,അബ്ദുല്‍ ഹമീദ് സഖാഫി,അന്‍സാര്‍ മാസ്റ്റര്‍ പയ്യോളി,നാസര്‍ സഖാഫി,ജുനൈദ് സഅദി,ഉസ്മാന്‍ അഹ്‌സനി,അമീര്‍ സഅദി,അബ്ദുല്‍ അസീസ് മദനി,ഹാരിസ് ഹനീഫി,അശ്കര്‍ അഹ്‌സനി,അബ്ദുല്ല സഅദി,ശമീര്‍ സഖാഫി,അബ്ദു റഷീദ് സഅദി,ബശീര്‍ സഅദി,അക്ബര്‍ സഅദി തുടങ്ങിയവര്‍ സംബന്ധിക്കും.പരിപാടി വിജയിപ്പിക്കാന്‍ ജില്ലാ പ്രസിഡണ്ട് താജുദ്ദീന്‍ ദാരിമി പടന്ന,ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം എന്നിവര്‍ എല്ലാ മേഖല-ക്ലസ്റ്റര്‍-ശാഖ കമ്മിറ്റികളോട് അഭ്യര്‍ത്ഥിച്ചു.