Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

ഖാസി കേസ് :അടിയന്തര പരിഗണന നല്കുമെന്ന് മുഖ്യമന്ത്രി.

കാസര്കോട് : പ്രമുഖ മത പണ്ഡിതനും മംഗലാപുരം ഉൾപ്പെടെ നൂറിലധികം മഹല്ലുകളുടെ ഖാസിയും ഗോള ശാസ്ത്ര വിദഗ്ദ്ധനു മായിരുന്ന സി.എം. അബ്ദുള്ള  മൌലവിയുടെ ദുരൂഹ മരണവുമായി ബന്ദപ്പെട്ടു വിവിധ സംഘടനകളും ആക്ഷൻ കമ്മിറ്റികളും നല്കിയ നിവേദനങ്ങൾ പരിഗണിച്ചു ആവശ്യപ്പെട്ട കാര്യങ്ങൾക്ക് അടിയന്തര പരിഗണന നല്കുമെന്ന് മുഖ്യമന്ത്രി ശ്രീ. ഉമ്മൻ ചാണ്ടി കാസര്കോട് ഗസ്റ്റ് ഹൌസിൽ വെച്ചു നേതാക്കൾക്ക് ഉറപ്പു നല്കി. 
സാഹചര്യ തെളിവുകൾ പോലും ഖാസിയുടെ മരണം കൊലപാതകമാണെന്ന് സൂചിപ്പിക്കുന്ന തരത്തിലായിട്ടും അതിനെ മറ്റൊരു തരത്തിൽ ചിത്രീകരിക്കാൻ ശ്രമിച്ച മുൻ ഡി.വൈ. എസ്.പി. ഹബീബുറഹ്മാന് വൃദ്ധ ജനക്ഷേമ വകുപ്പിനെ പറ്റി പഠിക്കാനുള്ള കമ്മീഷൻ പദവി നല്കിയ നടപടി പിൻവലിക്കണമെന്നും, കേസ് സി.ബി.ഐയുടെ പുതിയ ടീമിനെ കൊണ്ട് പുനരന്വേഷണം നടത്താനുള്ള നടപടികൾ ഉണ്ടാകണമെന്നും നിവേദക സംഗങ്ങൾ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. രാവിലെയും,ഉച്ചയ്ക്ക് ശേഷവുമായി നടന്ന ചർച്ചകൾക്കു ശേഷമാണ് ഖാസി കേസിൽ അനുഭാവ പൂർവ്വമായ നടപടികൾ അടിയന്തരമായി പരിഗണിക്കുമെന്ന് മുഖ്യമന്ത്രി എം.എൽ.  എമാരായ എൻ.എ. നെല്ലിക്കുന്ന്, പി.ബി.അബ്ദുൽ റസാഖ് സാന്നിധ്യത്തിൽ ഉറപ്പു നല്കിയത്. നിവേദക സംഗത്തിൽ കിഴൂര്- മംഗലാപുരം ഖാസി ത്വാഖ അഹമ്മദ് അൽ അസ്ഹരി,എസ്.വൈ.എസ്. സ്റ്റേറ്റ് വൈസ് പ്രസിഡന്റ്‌ ഖത്തർ ഇബ്രാഹിം ഹാജി,കിഴൂര് സംയുക്ത ജമാ-അത്ത് ജനറൽ സെക്രട്ടറി കല്ലട്ര മാഹിൻ ഹാജി, ഹാജി, എസ്.കെ. എസ്.എസ്.എഫ്. സ്റ്റേറ്റ് സെക്രട്ടറി ഇബ്രാഹിം ഫൈസി ജെടിയാർ, ജില്ലാ പ്രസിഡന്റ്‌ താജുദ്ദീൻ ദാരിമി പടന്ന, സെക്രട്ടറി റഷീദ് ബെളിൻചം, ഖാസി സംയുക്ത സമര സമിതി ഭാരവാഹികളായ ഇ.അബ്ദുള്ള കുഞ്ഞി,മുഹമ്മദ്‌ കുഞ്ഞി കുട്ടിയാനം, ഹമീദ് കുണിയ, ടി.ഡി. അഹമ്മദ്‌ കബീർ, എം.എച്. മുഹമ്മദ്‌ കുഞ്ഞി, അൻവർ കോളിയടുക്കം തുടങ്ങിയ നേതാക്കളോടാണ് മുഖ്യമന്ത്രി ഖാസി കേസിൽ ഉറപ്പു നല്കിയത്