Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

എടക്കര എം. ഐ. സി സ്‌കൂളിന് ന്യൂനപക്ഷ പദവി

മലപ്പുറം: കേന്ദ്ര സര്‍ക്കാര്‍ മൈനോറിറ്റി കമ്മീഷന്റെ ന്യൂന പക്ഷ പദവി എടക്കര പൂവ്വത്തിക്കല്‍ മഹല്ല് കമ്മിറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന എം.ഐ.സി സ്‌കൂളിന് ലഭിച്ചു. എടക്കര പ്രസ്റ്റീജ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ അഡ്വ എം വീരാന്‍ കുട്ടി മഹല്ല് സെക്രട്ടറി പനോളി മജീദ് ഹാജിക്ക് ന്യൂനപക്ഷ പദവി ലഭിച്ച സര്‍ട്ടിഫിക്കറ്റ് നല്‍കി. മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി പി.വി അബ്ദുല്‍ വഹാബ് ഉദ്ഘാടനം ചെയ്തു. മഹല്ല് പ്രസിഡന്റ് യു മൊയ്തീന്‍ ഹാജി അദ്ധ്യക്ഷത വഹിച്ചു. അബ്ദുല്‍ ബാരി ഫൈസി, പി യൂസുഫ് മാസ്റ്റര്‍, ഒ.ടി ജയിംസ് പ്രസംഗിച്ചു. കണ്‍വീനര്‍ സലീം എടക്കര സ്വാഗതവും മേലേതില്‍ ബഷീര്‍ നന്ദിയും പറഞ്ഞു.