തൃപ്രയാര്‍: സമസ്ത കേരള ജം ഇയ്യത്തുല്‍ മു അല്ലിമീന്‍ നാട്ടിക റേഞ്ച് കമ്മിറ്റി നടത്തുന്ന ഇസ്ലാമിക കലാമേള ടി.എന്‍. പ്രതാപന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. സി.എ. മുഹമ്മദ് റഷീദ് അധ്യക്ഷനായി. ഷറഫുദ്ദീന്‍ മൗലവി വെന്മേനാട് മുഖ്യപ്രഭാഷണം നടത്തി. എന്‍.എച്ച്. കുഞ്ഞിമുഹമ്മദ് മുഹമ്മദ് മുസ്ലിയാര്‍, പി.പി. മുസ്തഫ മുസ്ലിയാര്‍, വി.എ.എച്ച്. വലപ്പാട്, ബാപ്പു വലപ്പാട് എന്നിവര്‍ പ്രസംഗിച്ചു. കെ.ടി. ഹംസഫൈസി പതാക ഉയര്‍ത്തി. കലാമേളയ്ക്ക് മുന്നോടിയായി നാട്ടിക സെന്ററില്‍നിന്നുള്ള ഘോഷയാത്രയില്‍ 400-ഓളം കുട്ടികള്‍ പങ്കെടുത്തു.




