മാണിമൂല: മഹല്ലുകളില്‍ ഛിദ്രത ഉണ്ടാക്കി പള്ളികളെയും മദ്രസകളെയും പൂട്ടിക്കുന്നവരെ കരുതിയിരിക്കണമെന്ന് കീഴൂര്‍ -മംഗലാപുരം ഖാസി ത്വാഖാ അഹ്മദ് മൗലവി പറഞ്ഞു. മാണിമൂല ഖിളര്‍ ജുമാ മസ്ജിദില്‍ എപി സുന്നികള്‍ നടത്തിയ ആക്രമണത്തില്‍ പരിക്കേറ്റവരെ സന്ദര്‍ശിക്കുകയായിരുന്നു അദ്ദേഹം.
കാസര്‍ഗോട്ടെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട പരിക്കേറ്റവരെ സമസ്ത ജില്ലാ പ്രസിഡണ്ട് ഖാസി ത്വാഖാ അഹ്മദ് മൗലവി, ജനറല്‍ സെക്രട്ടറി യു.എം അബ്ദുല്‍ റഹ്മാന്‍ മുസ്ലിയാര്‍, എസ്.വൈ.എസ് സംസ്ഥാന വൈസ് പ്രസിഡണ്ട് ഖത്തര്‍ ഇബ്രാഹിം ഫൈസി കളനാട്, എസ്.വൈ.എസ് ജില്ലാ പ്രസിഡണ്ട് എം. എ ഖാസിം മുസ്ലിയാര്‍, എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറി ഇബ്രാഹിം ഫൈസി ജെഡിയാര്‍, ഇര്‍ശാദ് ഇര്‍ശാദി ബെദിര, ഹമീദ് കുണിയ, ലത്തീഫ് പടുപ്പ്, മുഹമ്മദ് കുട്ടി മാസ്റ്റര്‍ പടുപ്പ് എന്നിവര്‍ സന്ദര്‍ശിച്ചു.





