Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

ലോകത്ത് സന്ദര്‍ശിച്ചിരിക്കേണ്ട 25 സ്ഥലങ്ങളില്‍ ദുബൈയും സ്ഥാനം പിടിച്ചു !.

ദുബൈ: ട്രിപ്പ് അഡൈ്വസര്‍ വെബ്സൈറ്റ് തയാറാക്കിയ ലോകത്ത് നിര്‍ബന്ധമായും സന്ദര്‍ശിക്കേണ്ട 25 സ്ഥലങ്ങളുടെ പട്ടികയില്‍ ദുബൈയും ഇടംപിടിച്ചു. വിനോദസഞ്ചാരികള്‍ക്ക് ഏര്‍പ്പെടാവുന്ന 646ഓളം വിനോദോപാധികളാണ് ദുബൈയില്‍ ഉള്ളതെന്ന് വെബ്സൈറ്റ് വ്യക്തമാക്കുന്നു. ശൈഖ് മുഹമ്മദ് സെന്‍റര്‍ ഫോര്‍ കള്‍ചറല്‍ അണ്ടര്‍സ്റ്റാന്‍റിങ്, ദുബൈ ഫൗണ്ടന്‍, ദുബൈ ക്രീക്ക് തുടങ്ങിയവ ഇതില്‍ പെടും. മണലാരണ്യങ്ങളിലും തീരപ്രദേശങ്ങളിലും സഞ്ചാരികള്‍ക്ക് കാണാനേറെയുണ്ടെന്ന് വെബ്സൈറ്റില്‍ പറയുന്നു. ലോകത്തെ മികച്ച ടൂറിസം കേന്ദ്രങ്ങളിലൊന്നായി ദുബൈ തെരഞ്ഞെടുക്കപ്പെട്ടതില്‍ സന്തോഷമുണ്ടെന്ന് ദുബൈ കോര്‍പറേഷന്‍ ഫോര്‍ ടൂറിസം ആന്‍ഡ് കൊമേഴ്സ് മാര്‍ക്കറ്റിങ് സി.ഇ.ഒ ഇസ്സാം കാസിം പറഞ്ഞു. 2013 ദുബൈയെ സംബന്ധിച്ചിടത്തോളം മികച്ച വര്‍ഷമായിരുന്നു. ടൂറിസം വിഷന്‍ 2020 പുറത്തിറക്കാനായതും എക്സ്പോ 2020 വേദിയായി തെരഞ്ഞെടുക്കപ്പെട്ടതും ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ സഹായിച്ചു. നിരവധി ഹോട്ടലുകളും ടൂറിസം കേന്ദ്രങ്ങളും തുറക്കുന്നതുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങളും കഴിഞ്ഞവര്‍ഷമുണ്ടായി. ഈ വര്‍ഷം നടന്ന ദുബൈ ഫുഡ് ഫെസ്റ്റിവലും സംഗീത, കായിക പരിപാടികളും നിരവധി ടൂറിസ്റ്റുകള്‍ രാജ്യത്തത്തൊന്‍ കാരണമായെന്ന് അദ്ദേഹം പറഞ്ഞു.