ചേളാരി: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് എട്ടാം ക്ലാസ് മുതല്‍ പ്ലസ്ടു കൂടിയ ക്ലാസുകളിലേക്ക് തയ്യാര്‍ ചെയ്ത് പരിഷ്‌കരിപ്പിച്ച 16 ടെക്സ്റ്റ് ബുക്കുകള്‍ സംബന്ധിച്ച് അധ്യാപകര്‍ക്കുള്ള പരിശീലന പരിപാടി 26ന്ന് 10.30ന് ചേളാരിയില്‍ നടക്കും. മുഫത്തിശീന്‍ങ്ങളും, ജില്ല ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ പ്രസിഡണ്ട്, സെക്രട്ടറി, ട്രഷറര്‍ എന്നിവരാണ് പങ്കെടുക്കേണ്ടത്. സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി കോട്ടുമല ടി.എം.ബാപ്പു മുസ്‌ലിയാര്‍ ശില്‍പശാല ഉദ്ഘാടനം ചെയ്യും. കെ.പി.അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, കൊട്ടപ്പുറം അബ്ദുല്ല മാസ്റ്റര്‍, പിണങ്ങോട് അബൂബക്കര്‍, ഡോ.എന്‍.എ.എം.അബ്ദുല്‍ഖാദിര്‍ ക്ലാസുകള്‍ അവതരിപ്പിക്കും.





