Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

സമ്പൂര്‍ണ്ണ ഹജ്ജ് പഠന ക്യാമ്പ് 31 ന് തുടക്കം

മലപ്പുറം: സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിലും അല്ലാതെയുമായി ഹജ്ജിന് പുറപ്പെടുന്നവര്‍ക്കായി സംഘടിപ്പിക്കുന്ന സമ്പൂര്‍ണ്ണ ഹജ്ജ് ക്യാമ്പിന്റെ ഒരുക്കങ്ങളാരംഭിച്ചു. മെയ് 31, ജൂണ്‍ 1 തിയ്യതികളില്‍ പൂക്കോട്ടൂര്‍ ഖിലാഫത്ത് ക്യാമ്പസില്‍ നടക്കുന്ന പഠന ക്യാമ്പിന് ആയിരത്തി ഒന്നംഗ സ്വാഗത സംഘം രൂപീകരിച്ചു. പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ (ചെയര്‍മാന്‍) കെ മുഹമ്മദുണ്ണി ഹാജി എം.എല്‍.എ (ജനറല്‍ കണ്‍വീനര്‍) പി.എം.ആര്‍ അലവി ഹാജി (ട്രഷറര്‍) എ എം കുഞ്ഞാന്‍ എ എം മോട്ടോര്‍സ് (വര്‍ക്കിംഗ് ചെയര്‍മാന്‍) പി ഉബൈദുല്ല എം.എല്‍.എ, ടി വി ഇബ്രാഹീം, പി.എ സലാം, കെ മമ്മദ് (വൈസ് ചെയര്‍മാന്‍) കെ പി ഉണ്ണീതു ഹാജി (വര്‍ക്കിംഗ് കണ്‍വീനര്‍) അഡ്വ കാരാട്ട് അബ്ദുറഹ്മാന്‍, ഹസന്‍ സഖാഫി പൂക്കോട്ടൂര്‍ (ജോ: കണ്‍വീനര്‍) എന്നീ ഭാരാവാഹികളെയും സ്വീകരണം, റജിസ്‌ട്രേഷന്‍, ഓഫീസ്, മീഡിയ പബ്ലിസിറ്റി, ഫിനാന്‍സ്, ലൈറ്റ് ആന്റ് സൗണ്ട്, അക്കമഡേഷന്‍, കാമ്പസ്, പ്രാര്‍ത്ഥന സദസ്സ്, ഭക്ഷണം, കുടിവെള്ളം, മെഡിക്കല്‍, പാര്‍ക്കിംഗ്, പ്രസിദ്ധീകരണം, സ്റ്റേജ്, പന്തല്‍, ട്രാഫിക്, വളണ്ടിയര്‍, വാട്ടര്‍ സപ്ലൈ, മത പ്രഭാഷണം എന്നീ സമിതികളെയും തെരഞ്ഞടുത്തു. ഹജ്ജ് കര്‍മ്മങ്ങളുടെ വിശദ പഠനത്തിനും സംശയ നിവാരണത്തിനും അവസരമൊരുക്കുന്ന സമ്പൂര്‍ണ ഹജ്ജ് ക്യാമ്പിന് കേന്ദ്ര ഹജ്ജ് കമ്മിറ്റി അംഗവും പ്രമുഖ വാഗ്മിയുമായ അബ്ദുസ്സമദ് പൂക്കോട്ടൂര്‍ നേതൃത്വം നല്‍കും.  ക്യാമ്പിനെത്തുന്ന ആയിരങ്ങള്‍ക്ക് താമസവും ഭക്ഷണവും സൗജന്യമായി ഒരുക്കും. വിശദ വിവിരങ്ങള്‍ക്ക് 9895848826