മലപ്പുറം: മങ്കട മണ്ഡലം സമസ്ത സമ്മേളനം 7 ന് പുഴക്കാട്ടിരി കക്കാട്ടില്‍ മൊയ്തീന്‍ ഹാജി നഗറില്‍ നടക്കും. കാലത്ത് 9.30 ന് നടക്കുന്ന ഉദ്ഘാടന സെഷന്‍ സി.ക.എം സൈദ് മുസ്‌ലിയാര്‍ അരിപ്രയുടെ അദ്ധ്യക്ഷതയില്‍ പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചയ്യും. 10.30 ന് നടക്കുന്ന ആദര്‍ശ സംഗമത്തില്‍ എം പി മുസ്ഥഫല്‍ ഫൈസി, എം.ടി അബൂബക്കര്‍ ദാരിമി പ്രഭാഷണം നടത്തും. 12. മണിക്ക് നടക്കുന്ന വൈജ്ഞാനിക സെഷനില്‍ അബ്ദുല്‍ ഗഫൂര്‍ ഖാസിമി ക്ലാസ് അവതരിപ്പിക്കും. വൈകീട്ട് മുന്നിന് നടക്കുന്ന ആത്മീയ സെഷനില്‍ സാലിം ഫൈസി കൊളത്തൂര്‍ അവതരണം നടത്തും. 5 മണിക്ക് നടക്കുന്ന മജ്‌ലിസുന്നൂര്‍ ആത്മീയ സംഗമത്തിന് ഹസന്‍ സഖാഫി പൂക്കോട്ടൂര്‍ നേതൃത്വം നല്‍കും. വൈകീട്ട് 7 ന് നടക്കുന്ന സമാപന സമ്മേളനം പ്രൊഫ കെ ആലിക്കുട്ടി മുസ്‌ലിയാരുടെ അദ്ധ്യക്ഷതയില്‍ പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സമസ്ത പ്രസിഡന്റ് ആനക്കര സി കോയക്കുട്ടി മുസ്‌ലിയാര്‍ പ്രാര്‍ത്ഥന നടത്തും. കേന്ദ്ര വിദേശ കാര്യ സഹ മന്ത്രി ഇ അഹമദ്, മന്ത്രിമാരായ പി കെ കുഞ്ഞാലിക്കുട്ടി, മഞ്ഞളാം കുഴി അലി, സമസ്ത ട്രഷറര്‍ ജിഫ്‌രി മുത്തുക്കോയ തങ്ങള്‍, കോട്ടുമല ബാപ്പു മുസ്‌ലിയാര്‍, ഇപ്പ മുസ്‌ലിയാര്‍, ഹാജി കെ മമ്മദ് ഫൈസി, ടി.എ അഹമദ് കബീര്‍ എം.എല്‍.എ, കെ.കെ.എസ് ആബിദ് ഹുസൈന്‍ തങ്ങള്‍, പി.എം.എസ്.എ പൂക്കോയ തങ്ങള്‍ പുഴക്കാട്ടിരി, കെ.വി.എസ്. അഹ്മദ് കോയ തങ്ങള്‍ പുഴക്കാട്ടിരി സംസാരിക്കും. അബ്ദുസ്സമദ് പൂക്കോട്ടൂര്‍ മുഖ്യപ്രഭാഷണം നടത്തും.





