എസ്.കെ.എസ്.എസ്.എഫ് അബുദാബി കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന മാസാന്ത പ്രഭാഷണ പരിപാടിയായ വചനപ്പൊരുൾ നാളെ രാത്രി 8.30 ന് അബൂദാബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ വെച്ച് നടക്കും. വചനപ്പൊരുളിൻറെ അഞ്ചാം ഭാഗമായ നാളെ ത്തെ പ്രഭാഷണപരിപാടിയിൽ “മരണവും അനന്തര ജീവിതവും” എന്ന വിഷയത്തിൽ ഉജ്ജ്വല വാഗ്മിയും പ്രമുഖ പണ്ഡിതനുമായ ഉസ്താദ് സിംസാറുൽ ഹഖ് ഹുദവി പ്രഭാഷണം നടത്തും.
പരിപാടിയിൽ താങ്കളുടെ സാന്നിദ്ധ്യം ക്ഷണിക്കുന്നതോടൊപ്പം ഈ സന്ദേശം മറ്റു സഹോദരങ്ങളിലേക്കും എത്തിക്കണം എന്ന് ആവശ്യപ്പെടുന്നു.





