Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

ബദിയടുക്ക കണ്ണിയത്ത് ഉസ്താദ് അക്കദമിയില്‍ നാളെ സ്വലാത്ത് മജ്‌ലിസ് ആരംഭിക്കും(ബുധന്‍)

കാസറകോട്: ബദിയടുക്കയില്‍ പ്രവര്‍ത്തിക്കുന്ന കണ്ണിയത്ത് ഉസ്താദ് ഇസ്ലാമിക്ക് അക്കാദമിയില്‍ മാസാന്തരം സംഘടിപ്പിക്കുന്ന സ്വലാത്ത് മജ്‌ലിസ് നാളെ (ബുധന്‍) വൈകുന്നേരം 7 മണിക്ക് ആരംഭിക്കും. പരിപാടിയില്‍ സമസ്ത ജില്ലാ ജനറല്‍ സെക്രട്ടറി ശൈഖുനാ യു.എം. അബ്ദുറഹ്മാന്‍ മൗലവി ഉല്‍ബോധനം നടത്തും. സ്വലാത്ത് - ദുആ മജ്‌ലിസിന്ന് അല്‍ഹാജ് ജി.എസ് അബ്ദുല്‍ ഹമീദ് ദാരിമി നായന്‍മാര്‍മൂല നേതൃത്വം നല്‍കും. പ്രമുഖ സാദാത്തിങ്ങളും സൂഫിവര്യന്‍മാരും സംബന്ധിക്കും. ഫസലുറഹ്മാന്‍ ദാരിമിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പരിപാടിക്ക് അന്തിമ രൂപം നല്‍കി. കണ്‍വീനര്‍ റഷീദ് ബെളിഞ്ചം സ്വാഗതം പറഞ്ഞു. മൂസ മൗലവി ഉബ്രങ്കള, കോട്ട അബ്ദുറഹ്മാന്‍ ഹാജി, അബ്ദുല്ല ചാല്‍ക്കര, ഹമീദ് ബാറക്ക, ഹനീഫ് കുവത്തൊട്ടി, ഖാദര്‍ ബദിയടുക്ക, ശക്കീര്‍ കടിഞ്ചി, അബ്ദുല്ല കെദങ്കാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.