Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

ഫാഷിസത്തിനെതിരെ തെരഞ്ഞടുപ്പില്‍ പ്രതികരിക്കുക - ബാപ്പു മുസ്‌ലിയാര്‍

മലപ്പുറം: നീതി നിഷേധത്തി നെതിരെയും ഫാഷിസത്തി നെതിരെയും കൈ കൊണ്ട് പ്രതികരി ക്കാനുള്ള അവസരമാണ് തെരഞ്ഞടുപ്പ് വേളയില്‍ പൗരന് ലഭിക്കുന്നതെന്നും ഇതുപയോഗ പ്പെടുത്തി നന്മ നിറഞ്ഞ ഭരണത്തിന് അവസരമു ണ്ടാക്കണമെന്നും സമസ്ത സെക്രട്ടറി കോട്ടുമല ടി.എം ബാപ്പു മുസ്‌ലിയാര്‍
ഫാഷിസ്റ്റുകള്‍ വരുന്ന തിനെ കണ്ടില്ലെന്ന നടിക്കുന്നവരും സ്വാര്‍ത്ഥതക്ക് വേണ്ടി ഭീകരവാദികളെ തള്ളിപ്പറയാന്‍ മടിക്കുന്നവരും സമുദായത്തിന് അപമാനമാണ്. ഇത്തരം ശക്തികളുടെ മൗനം  സമുദായത്തി ന്റേതായി വ്യാഖ്യാനിക്കരുത്. സമുദായത്തെ നയിക്കുന്ന സമസ്ത സമൂഹത്തിന്റെയും  രാജ്യത്തിന്റെയും രക്ഷക്ക് വേണ്ടി പ്രവര്‍ത്തിക്കുകയും ആവശ്യ ഘട്ടങ്ങളില്‍  പ്രതികരിക്കുകയും ചെയ്യാറുണ്ട്. ഈ തെരഞ്ഞടുപ്പില്‍ വോട്ടുകള്‍ പാഴാക്കരുതെന്നും മതേതര സര്‍ക്കാര്‍ അധികാരത്തില്‍ വരാന്‍ വോട്ടവകാശം നിര്‍വഹിക്കണമെന്നും അദ്ദേഹം പറഞ്ഞു.  സമസ്ത കോട്ടക്കലില്‍ സംഘടിപ്പിച്ച ബഹുജന സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹാജി കെ മമ്മദ് ഫൈസി അദ്ധ്യക്ഷത വഹിച്ചു. ഹസന്‍ സഖാഫി പൂക്കോട്ടൂര്‍ പ്രമേയം അവതരിപ്പിച്ചു. സമസ്ത ജില്ലാ സെക്രട്ടറി പി കുഞ്ഞാണി മുസ്‌ലിയാര്‍, കെ കെ എസ് തങ്ങള്‍ വെട്ടിച്ചിറ, പുത്തനഴി മൊയ്തീന്‍ ഫൈസി, കെ ഹൈദര്‍ ഫൈസി, എ മരക്കാര്‍ മുസ്‌ലിയാര്‍,  ടി പി ഇപ്പ മുസ്‌ലിയാര്‍, കാളാവ് സൈതലവി മുസ്‌ലിയാര്‍, ഒ കെ കുഞ്ഞിമാനു മുസ്‌ലിയാര്‍, പികെ അബ്ദുല്‍ ഗഫൂര്‍ ഖാസിമി, കാടാമ്പുഴ മൂസ ഹാജി, ആദൃശ്ശേരി ഹംസ കുട്ടി മുസ്‌ലിയാര്‍, ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി, തോപ്പില്‍ കുഞ്ഞാപ്പു ഹാജി, ഒ.ടി മൂസ മുസ്‌ലിയാര്‍, ശാഹുല്‍ ഹമീദ് മാസ്റ്റര്‍ മേല്‍മുറി, ഉമര്‍ ഫൈസി തച്ചണ്ണ, എം എം കുട്ടി മൗലവി, ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി, മജീദ് ഫൈസി ഇന്ത്യനൂര്‍, വി കെ ഹാറൂണ്‍ റശീദ് മാസ്റ്റര്‍, അബ്ദുല്‍ ഖാദിര്‍ ഖാസിമി, ഖാസിം ഫൈസി പോത്തനൂര്‍, സ്വലാഹുദ്ദീന്‍ ഫൈസി വെന്നിയൂര്‍, പി കെ ലത്തീഫ് ഫൈസി, ബി എസ് കെ തങ്ങള്‍, ഒ പി അബൂബക്കര്‍ ഫൈസി സംസാരിച്ചു. സലീം എടക്കര സ്വാഗതവും സ്വാഗത സംഘം കണ്‍വീനര്‍ ഉസ്മാന്‍ ഫൈസി ഇന്ത്യനൂര്‍ നന്ദിയും പറഞ്ഞു.