കാസര്‍കോട് : ചെര്‍ക്കള വാദിതൈ്വബയില്‍ വെച്ച് നടന്ന സുന്നി യുവജനസംഘം 60-ാം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി രൂപീകരിച്ച ജില്ലാ സ്വാഗതസംഘം കമ്മിറ്റി പിരിച്ചുവിട്ടു. വിദ്യാനഗര്‍ സ്വാഗതസംഘം ഓഫീസില്‍ വെച്ച് ചേര്‍ന്ന സമ്മേളന അവലോകന യോഗത്തില്‍ സ്വാഗതസംഘം ചെയര്‍ മാര്‍ മെട്രോ മുഹമ്മദ് ഹാജി അദ്ധ്യക്ഷം വഹിച്ചു. സ്റ്റേറ്റ് വര്‍ക്കിംഗ് കണ്‍വീനര്‍ എം.എ. ഖാസിം മുസ്‌ലിയാര്‍ യോഗം ഉദ്ഘാടനം ചെയ്തു. എസ്.വൈ.എസ്. സ്റ്റേറ്റ് വൈസ് പ്രസിഡണ്ട് ഖത്തര്‍ ഇബ്രാഹീം ഹാജി കളനാട് സമ്മേളന അവലോകന പ്രഭാഷണം നടത്തി. കണ്‍വീനര്‍ അബ്ബാസ് ഫൈസി പുത്തിഗെ വരവ്-ചെലവ് കണക്കുകള്‍ അവതരിപ്പിച്ചു. .സ്വാലിഹ് മുസ്‌ലിയാര്‍ ചൗക്കി, ചെങ്കളം അബ്ദുല്ല ഫൈസി, എം.പി. മുഹമ്മദ് ഫൈസി, അബൂബക്കര്‍ സാലൂദ് നിസാമി, ഇബ്രാഹീം ഫൈസി ജെഡിയാര്‍, യു. സഹദ് ഹാജി, കണ്ണൂര്‍ അബ്ദുല്ല മാസ്റ്റര്‍, എം.പി. അബ്ദുള്‍ റഹ്മാന്‍ മാസ്റ്റര്‍, ഷാഫി ഹാജി കട്ടക്കാല്‍, എം.എ. ഖലീല്‍, ഹമീദ് കുണിയ, ബദറുദ്ദീന്‍ ചെങ്കള, ഹംസ കട്ടക്കാല്‍, താജുദ്ദീന്‍ ചെമ്പരിക്ക, റഷീദ് ബെളിഞ്ചം, മൊയ്തു ചെര്‍ക്കള തുടങ്ങിയവര്‍ സംസാരിച്ചു.
.





