ബദിയടുക്ക:2015 ഫെബ്രുവരി 19,20,21,22 തീയ്യതികളില്‍ തൃശൂര്‍ സമര്‍ഖന്തില്‍ വെച്ച് നടക്കുന്ന എസ്.കെ.എസ്.എസ്.എഫ് സില്‍വര്‍ ജൂബിലി സമ്മേളനത്തിന്റെ മുന്നോടിയായി ബദിയടുക്ക മേഖല കമ്മിറ്റി സംഘടിപ്പിക്കുന്ന ഏകദിന ക്യാമ്പ് മെയ് രണ്ടാം വാരത്തില്‍ ബദിയടുക്ക കണ്ണിയത്ത് ഉസ്താദ് അക്കാദമിയില്‍ വെച്ച് സംഘടിപ്പിക്കാന്‍ മേഖലാ സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു. മേഖലാ പ്രസിഡണ്ട് സുബൈര്‍ ദാരിമി പൈക്ക അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം ഉദ്ഘാടനം ചെയ്തു. മേഖലാ ജനറല്‍ സെക്രട്ടറി സിദ്ദീഖ് ബെളിഞ്ചം സ്വാഗതം പറഞ്ഞു.ആദം ദാരിമി നാരമ്പാടി,റസാഖ് അര്‍ഷദി കുമ്പടാജ,അബ്ദുല്‍ ഹമീദ് ഖാസിമി പൈക്ക,ശരീഫ് ഹനീഫി ചെര്‍ളടുക്ക,അഷ്‌റഫ് ഹുദനി പാട്‌ലടുക്ക,അന്‍വര്‍ തുപ്പക്കല്‍,അസീസ് പാട്‌ലടുക്ക,അബ്ദുല്ല ഫൈസി കുഞ്ചാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു





