കോഴിക്കോട് : 'നീതി ബോധത്തിന്റെ നിതാന്ത ജാഗ്രത' എ മുദ്രാവാക്യവുമായി സംഘടിപ്പിക്കുഎസ്.കെ.എസ്.എസ്.എഫ് സില്‍വര്‍ ജൂബിലി ആഘോഷ പരിപാടികളുടെ സംസ്ഥാനതല സംഘാടക സമിതി നിലവില്‍ വന്നു. സംഘടനയുടെ ദശവാര്‍ഷിക മഹാസമ്മേളനത്തിന്റെ സ്മരണകള്‍ ഉണര്‍ത്തു കുറ്റിപ്പുറം വാദിനൂറിലാണ് പാണക്കാട് സയ്യിദ് ഹൈദര്‍ അലി ശിഹാബ് തങ്ങള്‍ ചെയര്‍മാനായുള്ള 1001 അംഗ സംഘാടക സമിതി രൂപം കൊണ്ടത്. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറയുടെ രക്ഷാകര്‍ത്തൃത്വത്തില്‍ രൂപീകരിച്ച സംഘാടക സമിതിയുടെ കട്രോള്‍ ബോര്‍ഡ് ചെയര്‍മാന്‍ പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങളും കവീനര്‍ കെ. മോയിന്‍കുട്ടി മാസ്റ്ററുമാണ്. സംഘാടക സമിതി വര്‍ക്കിംഗ് ചെയര്‍മാനായി സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍,ജനറല്‍ കവീനറായി ഓണംപിള്ളി മുഹമ്മദ് ഫൈസി ട്രഷററായി സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍ എിവരെയും തെരഞ്ഞെടുത്തു. ജൂബിലി ആഘോഷത്തോടനുബന്ധിച്ച് നടത്തു 25 ഇന കര്‍മ പരിപാടികള്‍ക്ക് നേതൃത്വം നല്‍കാന്‍ പ്രത്യേക സമിതികളും ഉപസമിതികളും രൂപീകരിച്ചു. സംഘാടക സമിതി രൂപീകരണ സംസ്ഥാന തല കവെന്‍ഷനില്‍ പ്രസിഡണ്ട് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു. കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ കോ'ttമല ടി.എം. ബാപ്പു മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. എസ്.കെ.എസ്.എസ്.എഫ് സില്‍വര്‍ ജൂബിലി വെബ് സൈറ്റ് ലോഞ്ചിംഗ് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിച്ചു. ഷാഹുല്‍ ഹമീദ് മേല്‍മുറി, എം.പി. മുഹമ്മദ് മുസ്‌ലിയാര്‍ കടുങ്ങല്ലൂര്‍, പുറങ്ങ് മൊയ്തീന്‍ മൗലവി ഓമാനൂര്‍ അബ്ദുറഹിമാന്‍ മൗലവി,അഹ്മദ് തെര്‍ളായി, അബ്ദുറസാഖ് ബുസ്താനി, നാസര്‍ ഫൈസി കൂടത്തായി, കാടാമ്പുഴ മൂസ ഹാജി, കെ.കെ.എസ്. തങ്ങള്‍ വെ'ിച്ചിറ, സലീം എടക്കര, ഹുസൈന്‍ ദാരിമി തൃശ്ശൂര്‍, വി.പി. അബ്ദു ഹാജി, ഉസ്മാന്‍ കല്ലാ'യില്‍, ശരീഫ് ദാരിമി നീലഗിരി പ്രസംഗിച്ചു. ഓണംപിള്ളി മുഹമ്മദ് ഫൈസി സ്വാഗതവും സത്താര്‍ പന്തലൂര്‍ നന്ദിയും പറഞ്ഞു.
സില്‍വര്‍ ജൂബിലി സംഘാടക സമിതി രൂപീകരണ കവെന്‍ഷന്‍ ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ കോ'ട്ട്മല ടി എം ബാപ്പു മുസ് ലിയാര്‍ ഉത്ഘാടനം ചെയ്യുന്നു.





