Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ ഉറൂസ് മുബാറക് ഒന്നിന്. മലപ്പുറത്ത് അനുസ്മരണ സംഗമം

മലപ്പുറം: പാണക്കാട് സയ്യിദ് ഉമറലി ശിഹാബ് തങ്ങളുടെ വിയോഗത്തിന് ആറ് ആണ്ട് തികയുന്ന മെയ് ഒന്നിന് മലപ്പുറത്ത് അനുസ്മരണ സംഗമം നടത്താന്‍ സുന്നി യുവജന സംഘം മണ്ഡലം കമ്മിറ്റി തീരുമാനിച്ചു. ഉച്ചക്ക് 1.30 ന് പാണക്കാട് മഖാമില്‍ സിയാറത്ത് നടത്തും. 2.30 ന് മലപ്പുറത്ത് മൗലിദ് പാരായണവും നടത്തും. അനുസ്മരണ പ്രഭാഷണത്തിനും കൂട്ട പ്രാര്‍ത്ഥനക്കും  ശേഷം നടക്കുന്ന മണ്ഡലം നേതൃ സംഗമത്തില്‍ എസ്.വൈ.എസ് കര്‍മ്മ പദ്ധതി അവതരിപ്പിക്കും. സലീം എടക്കര, സത്താര്‍ പന്തല്ലൂര്‍ സംഗമത്തിന് നേതൃത്വം നല്‍കും.  പി ഹൈദ്രൂസ് ഹാജി അദ്ധ്യക്ഷത വഹിച്ചു. ഹസന്‍ സഖാഫി പൂക്കോട്ടൂര്‍, സയ്യിദ് മുത്തുപ്പ തങ്ങള്‍ പാണക്കാട്, ഇ പി അഹ്മദ് കുട്ടി മുസ്‌ലിയാര്‍ അരിമ്പ്ര, അബ്ദുല്‍ അസീസ് ദാരിമി മുതിരിപ്പറമ്പ്, മുഹമ്മദലി മുസ്‌ലിയാര്‍ ആനക്കയം, അബ്ദുല്‍ അസീസ് മുസ്‌ലിയാര്‍ പുല്‍പറ്റ, കാടേരി അബ്ദുല്‍ അസീസ് ആലത്തൂര്‍ പടി, സി ടി ഹംസ ഒഴുകൂര്‍, എം പി അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ ചാഞ്ഞാല്‍, പി കെ ലത്തീഫ് ഫൈസി മേല്‍മുറി, സൈതലവി ഹാജി മുത്തനൂര്‍, സത്താര്‍ പന്തല്ലൂര്‍, അബ്ദുല്‍ ഗഫൂര്‍ മുറയൂര്‍, ഹുസൈന്‍ കുട്ടി മൗലവി പുളിയാട്ടുകുളം, പി സി ഹുസൈന്‍ മുസ്‌ലിയാര്‍ മുതിരിപ്പറമ്പ്, പോക്കരുട്ടി മാസ്റ്റര്‍ അരിമ്പ്ര, പാലോളി അബൂബക്കര്‍ വലിയാട്, അബ്ദുസ്സമദ് കെ മൈലപ്പുറം, പി സി അബ്ദുറഹ്മാന്‍ ചെറുപുത്തൂര്‍ സംബന്ധിച്ചു.