കോട്ടയ്ക്കല്‍: എസ്.കെ. എസ്.എസ്.എഫ് കോട്ടയ്ക്കല്‍ ഏരിയാ സന്ദേശറാലി കുറ്റാളൂര്‍ ബദ്രിയ്യ കാമ്പസില്‍നിന്ന് തുടങ്ങി വേങ്ങര ബസ്സ്റ്റാന്‍ഡ് പരിസരത്ത് സമാപിച്ചു. സയ്യിദ് മുഈനുദ്ദീന്‍ ജിഫ്രി തങ്ങള്‍, ഏരിയാ പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹാശിറലി ശിഹാബ് തങ്ങള്‍ക്ക് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. റാലിക്ക് യു.എ. മജീദ് ഫൈസി ഇന്ത്യനൂര്‍, ജലീല്‍ ചാലില്‍കുണ്ട്, കെ.വി. ജഹ്ഫര്‍ ഇന്ത്യനൂര്‍, അലി കുളങ്ങര, സലീം കാക്കത്തടം എന്നിവര്‍ നേതൃത്വംനല്‍കി. ജാബിര്‍ ഹുദവി തൃക്കരിപ്പൂര്‍ സമാപനസമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തി.





