Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

ഹജ്ജ് കേരളത്തിന്റെ ക്വാട്ട രണ്ട് ദിവസത്തിനകം അറിയാം

കൊണ്ടോട്ടി: ഈ വര്‍ഷത്തെ കേരളത്തിന്റെ ഹജ്ജ് ക്വാട്ട എത്രയെന്ന് രണ്ട് ദിവസത്തിനകം അറിയാം. ഇന്ത്യയുടെ ഹജ്ജ് ക്വാട്ട 20ശതമാനം കുറച്ച സാഹചര്യത്തില്‍ അപേക്ഷകള്‍ കുറവുള്ള നാല് സംസ്ഥാനങ്ങളില്‍ നിന്നുള്ള സീറ്റുകളിലാണ് കേരളത്തിന്റെ പ്രതീക്ഷ. ഹജ്ജിന് ഇത്തവണ റിക്കാര്‍ഡ് അപേക്ഷകളാണ് ലഭിച്ചത്. സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് 56053 അപേക്ഷകള്‍ ലഭിച്ചു. ഇന്ത്യയുടെ ഹജ്ജ് ക്വാട്ടയുടെ 5.69 ശതമാനമാണ് കേരളത്തിന്റെ വിഹിതം. ഇതുപ്രകാരം യഥാര്‍ഥ ക്വാട്ടയായി 5500ല്‍ താഴെ സീറ്റുകളാണ് കേരളത്തിന് ലഭിക്കുക. അതേസമയം ബിഹാര്‍, അസ്സം, ബംഗാള്‍, തൃപുര എന്നീ സംസ്ഥാനങ്ങളില്‍ 9000ത്തോളം സീറ്റുകള്‍ ഒഴിവുണ്ട്. ഇവിടങ്ങളില്‍ നിന്ന് 1000ത്തോളം സീറ്റുകള്‍ കേരളത്തിന് കൂടുതലായി ലഭിക്കുമെന്നാണ് പ്രതീക്ഷ. അപേക്ഷകള്‍ പെരുകുകയും ക്വാട്ട കുറയുകയും ചെയ്തതിനാല്‍ ഇത്തവണ റിസര്‍വ് കാറ്റഗറിയിലെ മുഴുവന്‍ അളുകള്‍ക്കും ഹജ്ജിന് അവസരം ലഭിക്കില്ല. 70വയസ്സിന് മുകളിലുള്ളവര്‍ക്ക് മാത്രമാണ് ഇപ്പോള്‍ ഉറപ്പായത്.