റാസല്‍ ഖൈമ: എയര്‍ അറേബ്യ മെയ് ആറ് മുതല്‍ റാസല്‍ ഖൈമ വിമാനത്താവളത്തില്‍ നിന്നും സര്‍വ്വീസ് ആരംഭിക്കുന്നു. ജിദ്ദ, കൈറോ, മസ്‌കത്ത്, ധാക്ക, ഇസ്ലാമാബാദ്, ലാഹോര്‍, പെഷവാര്‍ എന്നീ നഗരങ്ങളിലേക്കാണ് ആദ്യം സര്‍വ്വീസ് നടത്തുന്നത്. കോഴിക്കോടിലേക്കും താമസിയാതെ സര്‍വ്വീസ് ആരംഭിക്കും. സര്‍വ്വീസ് നിര്‍ത്തി വെച്ച റാക്ക് എയര്‍വെയ്‌സ് നടത്തിയ പട്ടണങ്ങളിലേക്കാണ് എയര്‍ അറേബ്യ തുടക്കത്തില്‍ സര്‍വ്വീസ് ആരംഭിക്കുന്നത്. ഷാര്‍ജയില്‍ നിന്നും എയര്‍ അറേബ്യ 90 നഗരങ്ങളിലേക്കാണ് നിലവില്‍ സര്‍വ്വീസ് നടത്തുന്നത്. എയര്‍ അറേബ്യ തങ്ങളുടെ വിമാനത്താവളത്തില്‍ നിന്നും സര്‍വ്വീസ് ആരംഭിക്കുന്നതോടെ റാസല്‍ ഖൈമയിയിലെത്തുന്ന വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവുണ്ടാകുമെന്ന് റാസല്‍ ഖൈമ സിവില്‍ ഏവിയേഷന്‍ ചെയര്‍മാന്‍ ശൈഖ് സാലിം ബിന്‍ സുല്‍ത്താന്‍ അല്‍ ഖാസിമി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കോഴിക്കോട്ടേക്ക് എല്ലാ ദിവസവും സര്‍വ്വീസ് നടത്തുമെന്ന് എയര്‍ അറേബ്യ സി.ഇ.ഒ. ആദില്‍ അലി പറഞ്ഞു. രണ്ട് പുതിയ എയര്‍ബസ്സ് എ.320 വിമാനമാണ് സര്‍വ്വീസിനായി ഉപയോഗിക്കുന്നത്. വാര്‍ത്താ സമ്മേളനത്തില്‍ റാസല്‍ ഖൈമ എയര്‍പോര്‍ട്ട് ആക്ടിംഗ് സി.ഇ.ഒ. മുഹമ്മദ് ഖാസി, റാസല്‍ ഖൈമ ടൂറിസം ഡവലെപ്പ്‌മെന്റ് അഥോറിറ്റി സി.ഇ.ഒ. സ്റ്റീവന്‍ റൈസ് എന്നിവരും സംബന്ധിച്ചു.





