മലപ്പുരം: സര്‍വ്വ തിന്മകളുടെയും താക്കോലായ മദ്യത്തിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് പകരം സമ്പൂര്‍ണ്ണ മദ്യനിരോധനം ലക്ഷ്യമാക്കി ദീര്‍ഘ വീക്ഷണത്തോട് കൂടിയുള്ള പദ്ധതികള്‍ക്ക് രൂപം നല്‍കി പ്രാവര്‍ത്തികമാക്കാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കണമെന്ന് സുന്നി യുവജന സംഘം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
സര്‍ക്കാറും കോടതിയും പ്രഖ്യാപിച്ച മദ്യത്തിന്റെ ഉപയോഗം കുറക്കുന്നതിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ക്ക് യോഗം പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചു. 'സമ്പൂര്‍ണ്ണ മദ്യ നിരോധനത്തിന് വിശ്വാസികളുടെ പിന്തുണ' എന്ന പ്രമേയത്തില്‍ ചര്‍ച്ചകള്‍, ഉത്‌ബോധനം, ലഘുലേഖ വിതരണം, സന്ദേശം കൈമാറല്‍, നിവേദന സമര്‍പ്പണം എന്നിവ നടക്കും. ജില്ലയില്‍ പ്ലസ് വണ്‍, പ്ലസ്ടു സീറ്റുകള്‍ വര്‍ദ്ധിപ്പിക്കാനും യോഗം ആവശ്യപ്പെട്ടു. സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു. ഹാജി കെ മമ്മദ് ഫൈസി സ്വാഗതം പറഞ്ഞു. സലീം എടക്കര റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കാടാമ്പുഴ മൂസ ഹാജി, കെ കെ എസ് തങ്ങള്‍ വെട്ടിച്ചിറ, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, സലീം എടക്കര, അബ്ദുല്‍ ഖാദിര്‍ ഫൈസി, എസ്.കെ.പി എം തങ്ങള്‍, കെ കെ എസ് ബാപ്പുട്ടി തങ്ങള്‍, പി ഹൈദ്രൂസ് ഹാജി, പി പി മൊയ്തുട്ടി ഹാജി, കെ.ടി കുഞ്ഞാന്‍ ചുങ്കത്തറ, എം.എം കുട്ടി മൗലവി, നാസിറുദ്ദീന്‍ ദാരിമി, പി കെ ലത്തീഫ് ഫൈസി മേല്‍മുറി, അബ്ദുറഹ്മാന്‍ ഫൈസി അരിപ്ര, ജഅ്ഫര്‍ ഫൈസി പഴമള്ളൂര്‍, കെ പി ചെറീത് ഹാജി, കെ വി ബീരാന്‍ മാസ്റ്റര്‍, വീരാന്‍ കുട്ടി ഹാജി കിഴിശ്ശേരി, ഹംസ റഹ്മാനി കൊണ്ടി പറമ്പ്, കെ.ടി ഹുസൈന്‍ കുട്ടി, അബൂബക്കര്‍ ഹാജി കോപ്പിലാന്‍, പി.എം റഫീഖ് അഹ്മദ് തിരൂര്‍, ഉമര്‍ ദര്‍സി തച്ചണ്ണ, മൊയ്തീന്‍ മൗലവി പുറങ്ങ്, അബ്ദുല്‍ അസീസ് ദാരിമി മുതിരിപ്പറമ്പ്, അബ്ദുല്‍ കരീം ദാരിമി, അബ്ദുല്‍ മജീദ് ദാരിമി വളരാട്, എം സുല്‍ഫിക്കര്‍ അരീക്കോട്, സി അബ്ദുല്ല മൗലവി, ഹാറൂണ്‍ റശീദ്, അഷ്‌റഫ് മുസ്‌ലിയാര്‍, റഹീം ചുഴലി സംബന്ധിച്ചു.





