Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

സംഘടനാ ശാക്തീകരണ ക്യാമ്പയിന്‍ മണ്ഡലം തല നേതൃസംഗമം ഇന്ന്

മലപ്പുറം: പഞ്ചായത്ത് തലങ്ങളില്‍ സംവിധാനിച്ച ആമില പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിനും മണ്ഡലത്തിലെ മഹല്ലുകള്‍ കേന്ദ്രീകരിച്ച് ദീനീ ദഅ്‌വ പ്രവര്‍ത്തനത്തിന് പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതിനുമായി സുന്നി യുവജന സംഘം ആചരിക്കുന്ന സംഘടനാ ശാക്തീകരണ ക്യാമ്പയിന്റെ ഭാഗമായി മണ്ഡലം തല നേതൃസംഗമം ഇന്ന് (തിങ്കള്‍) നിലമ്പൂരില്‍ ആരംഭിക്കും. കാലത്ത് 8.30 ന് ഏനാന്തി ശംസുല്‍ ഉലമ നഗറില്‍ എസ് വൈ എസ് ജില്ലാ ജനറല്‍ സെക്രട്ടറി ഹാജി മമ്മദ് ഫൈസി ഉദ്ഘാടനം ചെയ്യും. ആമില കര്‍മ്മ വീഥിയിലേക്ക് എന്ന വിഷയം ഹസന്‍ സഖാഫി പൂക്കോട്ടൂര്‍ അവതരിപ്പിക്കും. പഞ്ചായത്ത് തല ഗ്രൂപ്പ് ചര്‍ച്ചക്ക് ശേഷം ക്യാമ്പയില്‍ പദ്ധതി അവതരിപ്പിക്കും. നിയോജക മണ്ഡലത്തിലെ മഹല്ല് ഖത്വീബുമാരും എസ് വൈ എസ് ശാഖാ പ്രസിഡന്റ്, സെക്രട്ടറിമാരും പഞ്ചായത്ത് ഭാരവാഹികളും മണ്ഡലം കൗണ്‍സിലര്‍മാരും നേതൃസംഗമത്തില്‍ പങ്കെടുക്കണമെന്ന് ജില്ലാ സെക്രട്ടറി സലീം എടക്കര അറിയിച്ചു.