മലപ്പുറം: സമ്പൂര്‍ണ്ണ ഹജ്ജ് പഠന ക്യാമ്പിനെത്തുന്ന ഹാജിമാരെ വരവേല്‍ക്കാന്‍ പൂക്കോട്ടൂര്‍ ഒരുങ്ങി. രണ്ടു ദിവസത്തെ ക്യാമ്പിന് മുന്നോടിയായി എല്ലാ വര്‍ഷവും നടക്കുന്ന പ്രാര്‍ത്ഥന സദസ്സിന് ഇത്തവണ ആയിരങ്ങളെത്തും. 30 ന് വെള്ളിഴായ്ച ജുമുഅ നിസ്‌കാരാനന്തരം ആരംഭിക്കുന്ന പ്രാര്‍ത്ഥന സദസ്സിന് പ്രദേശത്തെ ഖാസിമാര്‍, മത പണ്ഡിതര്‍ നേതൃത്വം നല്‍കും. പ്രാര്‍ത്ഥന സദസ്സിന്റെ വിജയത്തിന് വേണ്ടി മഹല്ലു ഖത്വീബുമാര്‍ മദ്രസയിലെ പ്രധാനദ്ധ്യാപകര്‍ ഇന്ന് കാലത്ത് 10 മണിക്ക് അറവങ്കര മദ്രസയില്‍ സംഗമിക്കും.
ഹജ്ജ് ക്യാമ്പിന്റെ സമ്പൂര്‍ണ സ്വാഗത സംഘം നാളെ (വ്യാഴം) 4 മണിക്ക് ക്യാമ്പ് സൈറ്റില്‍ ചേരുമെന്ന് ഹജ്ജ് ക്യാമ്പ് ഡയറക്ടര്‍ കെ പി ഉണ്ണീതു ഹാജി അറിയിച്ചു.
+copy.jpg)




