മലപ്പുറം: സമുദായ ജാതി മത വിത്യാസമില്ലാതെ ദൂരപ്യാപകമായി കാര്‍ന്നു തിന്നുന്ന സമൂഹിക തിന്മക്കതിരെ വിശ്വാസത്തിന്റെ കരുത്ത് കൊണ്ട് ജാഗ്രത പാലിക്കണമെന്ന് പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. എടക്കര കാക്കപ്പരതിയില്‍ പുതുതായി നിര്‍മ്മിച്ച ജുമുഅത്ത് പള്ളി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു തങ്ങള്‍. വിശ്വാസ കേന്ദ്രങ്ങളാകുന്ന പള്ളികളാണ് അത്തരം സാമൂഹിക തിന്മക്കെതിരെയുള്ള ജാഗ്രതയുടെ ഉറവിടങ്ങളാകേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സാജിദ് ഗ്രൂപ്പ് എം ഡി എ കുഞ്ഞാവ ഹാജി അദ്ധ്യക്ഷത വഹിച്ചു. ടി പി അബ്ദുല്ല മുസ്‌ലിയാര്‍. അബ്ദുല്‍ ബാരി ഫൈസി, കെ ടി കുഞ്ഞാന്‍, എ പി യഅ്ഖൂബ് ഫൈസി, യു മൊയ്തീന്‍ ഹാജ, ി പി അനീസ് ബാഖവി, കെ കെ ഫിറോസ് ഫൈസി, അബ്ദുല്ല ഹാജി പനോളി, പി യൂസുഫ് മാസ്റ്റര്‍, മേലേതില്‍ ബഷീര്‍, ടി.പി അബ്ദുറഹ്മാന്‍ ഹാജി, അബ്ദുറഹ്മാന്‍ അടിമാലി പ്രസംഗിച്ചു. സലീം എടക്കര സ്വാഗതവും പാറപ്പുറം കുഞ്ഞാന്‍ ഹാജി നന്ദിയും പറഞ്ഞു.





