Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

ബഹ്‌റൈന്‍ എയര്‍പോര്‍ട്ടില്‍ സ്വീകരണം നല്‍കി. പ്രചരണ സംഗമം നാളെ(വെള്ളിയാഴ്‌ച)ഗുദൈബിയയില്‍

സമസ്‌ത മുഖപത്രമായ സുപ്രഭാതം ബഹ്‌റൈന്‍ തല പ്രചരണത്തിനായി കഴിഞ്ഞ ദിവസം ബഹ്‌റൈനിലെത്തിയ കേരള ഹജ്ജ്‌ കമ്മറ്റി ചെയര്‍മാനും സമസ്‌ത സെക്രട്ടറിയുമായ ശൈഖുനാ കോട്ടുമല ബാപ്പു മുസ്ലിയാര്‍, കോഴിക്കോട്‌ ഖാസി സയ്യിദ്‌ മുഹമ്മദ്‌ കോയ തങ്ങള്‍ ജമലുല്ലൈലി, സലാഹുദ്ധീന്‍ ഫൈസി വല്ലപ്പുഴ എന്നിവര്‍ക്ക്‌ സമസ്‌ത ബഹ്‌റൈന്‍ ഘടകം ബഹ്‌റൈന്‍ എയര്‍പോര്‍ട്ടില്‍ സ്വീകരണം നല്‍കിയപ്പോള്‍..

പ്രചരണ സംഗമം നാളെ(വെള്ളിയാഴ്‌ച)ഗുദൈബിയയില്‍
സുപ്രഭാതം ദിനപത്രം ബഹ്‌റൈന്‍ തല പ്രചരണവുമായി നേതാക്കള്‍ ബഹ്‌റൈനില്‍
മനാമ: കേരളത്തില്‍ സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ കീഴില്‍ ആഗസ്റ്റ്‌ ഒന്നു മുതല്‍ പുറത്തിറങ്ങുന്ന സുപ്രഭാതം ദിനപത്രത്തിന്റെ ബഹ്‌റൈന്‍ തല പ്രചരണവുമായി സമസ്‌ത നേതാക്കള്‍ ബഹ്‌റൈനിലെത്തി.
കോഴിക്കോട്‌ ഖാസി സയ്യിദ്‌ മുഹമ്മദ്‌ കോയ തങ്ങള്‍ ജമലുല്ലൈലി, സുപ്രഭാതം ദിന പത്രത്തിന്റെ ചെയര്‍മാനും സമസ്‌ത സെക്രട്ടറിയും കേരള ഹജ്ജ്‌ കമ്മറ്റി ചെയര്‍മാനുമായ ശൈഖുനാ കോട്ടുമല ബാപ്പു മുസ്ലിയാര്‍, എസ്‌.കെഎസ്‌.എസ്‌.എഫ്‌ മുന്‍ സ്റ്റേറ്റ്‌ സെക്രട്ടറിയും പ്രമുഖ വാഗ്മിയുമായ ഉസ്‌താദ്‌ സ്വലാഹുദ്ധീന്‍ ഫൈസി വല്ലപ്പുഴ എന്നിവരാണ്‌ കഴിഞ്ഞ ദിവസം ബഹ്‌റൈനിലെത്തിയത്‌.
ഈ വര്‍ഷം ജൂലൈ 31ന്‌ കോഴിക്കോട്‌ പ്രകാശനം ചെയ്‌ത്‌ ആഗസ്റ്റ്‌ ഒന്നു മുതല്‍ അഞ്ച്‌ എഡിഷനുകളോടെ മലപ്പുറം, കോഴിക്കോട്‌, കണ്ണൂര്‍, ആലപ്പുഴ, തിരുവനന്തപുരം  എന്നിവിടങ്ങളില്‍ നിന്നായി ഉദ്ധേശം അഞ്ചുലക്ഷം വരിക്കാരുമായി പുറത്തിറങ്ങുന്ന സുപ്രഭാതം എല്ലാ വിഭാഗം ജനങ്ങളെയും ഉള്‍ക്കൊള്ളുന്ന ഒരു പൊതു പത്രമായാണ്‌ പ്രവര്‍ത്തിക്കുകയെന്ന്‌ പത്രത്തിന്റെ ചെയര്‍മാന്‍ കൂടിയായ ശൈഖുനാ കോട്ടുമല ബാപ്പു മുസ്ലിയാര്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം മനാമയിലെ സമസ്‌ത കേരള സുന്നീ ജമാഅത്ത്‌ ആസ്ഥാനത്ത്‌ നടന്ന പത്ര സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ധേഹം.
നിലവിലുള്ള ഒരു പത്രത്തിനും എതിരായല്ല ഈ പത്രം പുറത്തിറങ്ങുന്നതെന്നും  സമുദായത്തിന്‌ സമസ്‌തയെ ഉള്‍ക്കൊള്ളുന്ന രീതിയില്‍ മറ്റൊരു പത്രം കൂടിയാണ്‌ സുപ്രഭാതം   ലക്ഷ്യമാക്കുന്നതെന്നും അദ്ധേഹം കൂട്ടി ചേര്‍ത്തു.
ഗള്‍ഫില്‍ സമസ്‌തയും കെ.എം.സിസിയും തമ്മില്‍ ഭിന്നതയില്ലെന്നും നാട്ടിലും ഗള്‍ഫ്‌ രാഷ്‌ട്രങ്ങളിലുമെല്ലാം മുസ്ലിംലീഗിന്റെയും കെ.എം.സിസി പ്രവര്‍ത്തകരുടെയും സജീവ സഹകരണമാണ്‌ സുപ്രഭാതത്തിനു ലഭിക്കുന്നതെന്നും സഊദി അറേബ്യയിലെ പ്രചരണത്തിലൂടെ തങ്ങള്‍ക്ക്‌ അത്‌ വ്യക്തമായി ബോധ്യപ്പെട്ടതാണെന്നും  വിവിധ ലേഖകരുടെ  ചോദ്യങ്ങള്‍ക്ക്‌ മറുപടിയായി അദ്ധേഹം പറഞ്ഞു.
പത്രസമ്മേളനത്തില്‍ ശൈഖുനാ കോട്ടുമല ബാപ്പു മുസ്ലിയാര്‍ക്കു പുറമെ കോഴിക്കോട്‌ ഖാസി സയ്യിദ്‌ മുഹമ്മദ്‌ കോയ തങ്ങള്‍ ജമലുല്ലൈലി, എസ്‌.കെഎസ്‌.എസ്‌.എഫ്‌ മുന്‍ സ്റ്റേറ്റ്‌ സെക്രട്ടറിയും പ്രമുഖ വാഗ്മിയുമായ ഉസ്‌താദ്‌ സ്വലാഹുദ്ധീന്‍ ഫൈസി വല്ലപ്പുഴ എന്നിവരും സമസ്‌ത ബഹ്‌റൈന്‍ നേതാക്കളും സംബന്ധിച്ചു.
അറ്റാച്ച്‌ഡ്‌ ഫോട്ടോ:
ബഹ്‌റൈന്‍ സമസ്‌ത കേന്ദ്ര ആസ്ഥാനത്ത്‌ നടന്ന പത്ര സമ്മേളനത്തില്‍ സുപ്രഭാതം ദിനപത്രം ചെയര്‍മാന്‍ ശൈഖുനാ കോട്ടുമല ബാപ്പു മുസ്ലിയാര്‍ സംസാരിക്കുന്നു

‘സുപ്രഭാതം’ പ്രചരണ സംഗമം നാളെ(വെള്ളിയാഴ്‌ച)
സുപ്രഭാതം പത്രത്തിന്റെ ബഹ്‌റൈന്‍തല പ്രചരണ സംഗമം നാളെ (വെള്ളിയാഴ്‌ച)രാത്രി 8.30ന്‌ ഗുദൈബിയയിലെ സൌത്ത്‌ പാര്‍ക്ക്‌ റെസ്റ്റോറന്റില്‍ നടക്കും. സമസ്‌ത ബഹ്‌റൈന്‍ പ്രസിഡന്റ്‌ സയ്യിദ്‌ ഫഖ്‌റുദ്ധീന്‍ കോയ തങ്ങള്‍ അദ്ധ്യക്ഷത വഹിക്കും. വിശിഷ്‌ഠാതിഥികള്‍ക്കു പുറമെ സമസ്‌ത ബഹ്‌ റൈന്‍ കേന്ദ്ര–ഏരിയാ നേതാക്കളും  പോഷക സംഘടനാ പ്രതിനിധികളും സംബന്ധിക്കും.