കാസര്‍ഗോഡ്: ന്യൂ ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന രാജ്യത്തെ ഉന്നത സര്‍വ്വകലാശാലകളില്‍ ഒന്നായ കേന്ദ്ര സര്‍വ്വകലാശാല ജാമിഅ മില്ലിയ ഇസ്ലാമിയ്യയുടെ വിദൂര പഠനകേന്ദ്രം ഉത്തര കേരളത്തില്‍ ജില്ലയില്‍ ചട്ടഞ്ചാല്‍ മാഹിനാബാദിലെ മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സില്‍ (എം.ഐ.സി) അനുവദിച്ചു. എം ഐ സി ക്യാമ്പസില്‍ തന്നെ ജാമിഅ മില്ലിയ ഇസ്ലാമിയ കേന്ദ്ര സര്‍വ്വകലാശാലയുടെ പരീക്ഷ കേന്ദ്രവും കോണ്ടാക്റ്റ് ക്ലാസും ഉണ്ടായിരിക്കും.
കേരളത്തില്‍ നിന്നുള്ള മൂന്നു വിദൂര പഠന കേന്ദ്രങ്ങളില്‍ ചട്ടഞ്ചാലിലെ എം ഐ സി ക്യാമ്പസില്‍ എം.എ ഇംഗ്ലീഷ്, എം.എ സോഷ്യോളജി, ബാച്‌ലര്‍ ഓഫ് ഇന്റര്‍നാഷണല്‍ ബിസിനസ്, സര്‍ട്ടിഫിക്കറ്റ് ഇന്‍ കമ്പ്യൂട്ടര്‍ ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി എന്നീ കോഴ്‌സുകളാണ് ആദ്യ ഘട്ടത്തില്‍ അനുവദിച്ചത്. പ്രവേശന നടപടികള്‍ ജൂണ്‍ ആദ്യവാരത്തില്‍ ആരംഭിക്കും. കൂടുതല്‍ വിവരങ്ങള്‍ പഠനകേന്ദ്രത്തിലും ംംം.ഷാശ.മര.ശി എന്ന വെബ് സൈറ്റിലും ലഭ്യമാകും. മെയ് 28ന് ക്യാമ്പസില്‍ വെച്ച് നടക്കുന്ന പരിപാടിയില്‍ പ്രഖ്യാപനവും ജൂണ്‍ രണ്ടാംവാരം സെന്റര്‍ ഉദ്ഘാടനവും നടക്കും. പരിപാടിയില്‍ വിദ്യാഭ്യാസ വിചക്ഷണന്മാര്‍, വിവിധ സര്‍വകലാശാല വൈസ് ചാന്‍സലര്‍മാര്‍, ജനപ്രതിനിധികള്‍, സ്ഥാപന മേധവികള്‍ തുടങ്ങിയര്‍ സംബന്ധിക്കും.
ഉത്തര കേരളത്തിലെ വിദ്യാഭ്യാസ സമുച്ചയമായ എം ഐ സി ക്യാമ്പസില്‍ കേന്ദ്ര സര്‍വ്വകലാശാലയുടെ വിദൂര പഠന കേന്ദ്രം ലഭിക്കുന്നതോടു കുടെ പിന്നാക്കം നില്‍ക്കുന്ന കാസര്‍ഗോഡിന്റെ വിദ്യാഭ്യാസ പുരോഗതിക്ക് ഒരു നാഴികക്കല്ലാകും.
പത്രസമ്മേളനത്തില്‍ എം.ഐ.സി പ്രസിഡന്റ് ത്വാഖാ അഹ്മദ് മൗലവി
ജനറല്‍ സെക്രട്ടറി യു.എം അബ്ദുല്‍ റഹ്മാന്‍ മൗലവി
ട്രഷറര്‍ ഖത്തര്‍ ഇബ്രാഹിം ഹാജി കളനാട്
മൊയ്തീന്‍ കുട്ടി ഹാജി
ഡോ. സലീം നദ്‌വി
ജലീല്‍ കടവത്ത്