Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

ഉമറലി ശിഹാബ് തങ്ങള്‍ പൊതു രംഗത്തുള്ളവര്‍ക്ക് മാതൃക കാണിച്ച പണ്ഡിതന്‍-അബ്ദുസ്സമദ് പൂക്കോട്ടൂര്‍

മലപ്പുറം: പൊതു രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഉന്നത മാതൃക സൃഷ്ടിച്ച മഹാ പണ്ഡിതനായിരുന്നു പാണക്കാട് സയ്യിദ് ഉമറലി ശിഹാബ് തങ്ങളെന്ന് സുന്നി യുവജന സംഘം സംസ്ഥാന സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂര്‍ പറഞ്ഞു. മതകാര്യങ്ങളില്‍ നേതൃത്വം നല്‍കുന്നവരും രാഷ്ട്രീയ രംഗത്ത് ഇടപെടുന്നവരും സൂക്ഷമത പുലര്‍ത്തണമെന്ന് ജീവിതം കൊണ്ട് ചരിത്രമെഴുതിയാണ് തങ്ങള്‍ വിട പറഞ്ഞത്. നിലപാടിലെ കാര്‍കശ്യവും ഇടപാടിലെ ലാളിത്യവും വളര്‍ന്ന് വരുന്ന സമൂഹത്തിന് ഏറെ മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. സയ്യിദ് ഉമറലി ശിഹാബ് തങ്ങളുടെ വിയോഗത്തിന്റെ ആറാം വര്‍ഷത്തില്‍ മലപ്പുറത്ത് സംഘടിപ്പിച്ച അനുസ്മരണ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഹസന്‍ സഖാഫി പൂക്കോട്ടൂര്‍ അദ്ധ്യക്ഷത വഹിച്ചു. പാണക്കാട് മഖാമില്‍ നടന്ന കൂട്ട സിയാറത്തിന് മുഹമ്മദ്  ഫൈസി കണ്ണൂര്‍ നേതൃത്വം നല്‍കി. മൗലിദ് പാരായണത്തിന് സയ്യിദ് കോയഞ്ഞി കോയ തങ്ങള്‍, സയ്യിദ് മുല്ലക്കോയ തങ്ങള്‍, സയ്യിദ് മുത്തുപ്പ തങ്ങള്‍ പാണക്കാട്, അരിപ്ര അബ്ദുറഹ്മാന്‍ ഫൈസി, സി യൂസുഫ് ഫൈസി, പി.കെ ലത്തീഫ് ഫൈസി, പി ഹൈദ്രൂസ് ഹാജി, ഹുസൈന്‍ കുട്ടി മൗലവി പുളിയാട്ടുകുളം, അസീസ് പുല്‍പറ്റ, മുഹമ്മദലി ദാരിമി കരേക്കാട്, ഇ പി അഹ്മദ് കുട്ടി മുസ്‌ലിയാര്‍, അസൈനാര്‍ ഫൈസി കുട്ടശ്ശേരി നേതൃത്വം നല്‍കി. സലീം എടക്കര, സത്താര്‍ പന്തല്ലൂര്‍ പ്രഭാഷണം നടത്തി. അബ്ദുല്‍ അസീസ് ദാരിമി മുതിരിപ്പറമ്പ് സ്വാഗതവും മുഹമ്മദലി മുസ്‌ലിയാര്‍ ആനക്കയം നന്ദിയും പറഞ്ഞു.