കോഴിക്കോട്: എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സ്പീക്കേഴ്‌സ് ഫോറത്തിന്റെകീഴില്‍ നടക്കുന്ന പ്രസംഗ ശില്പശാല നാളെ (വ്യാഴം) രാവിലെ ഒമ്പത് മണിമുതല്‍ വൈകു 4.30 വരെ കോഴിക്കോട് കുറ്റിക്കാട്ടൂര്‍ യമാനിയ്യ അറബിക് കോളേജില്‍ നടക്കും വിവിധ അറബിക് കോളേജുകളില്‍ നിന്നായി 200 പ്രതിനിധികള്‍ ക്യാമ്പില്‍ പങ്കെടുക്കും. പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സമസ്ത ട്രഷറര്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍, ആര്‍.വി കുട്ടി, ഹസന്‍ ദാരിമി, സത്താര്‍ പന്തല്ലുര്‍, റശീദ് ഫൈസി വെള്ളായിക്കോട് എന്നിവര്‍ സംസാരിക്കും നീതിബോധത്തിന്റെ നിതാന്ത ജാഗ്രത, പ്രഭാഷണകല, പ്രഭാഷണവും സമുദായവും എന്നീ വിഷയങ്ങളില്‍ ഓണമ്പിള്ളി മുഹമ്മദ് ഫൈസി ശാഹുല്‍ ഹമീദ് മേല്‍മുറി, ഹാരിസ് ഹുദവി തുടങ്ങിയവര്‍ ക്ലാസിന് നേത്യത്വം യോഗത്തില്‍ മമ്മുട്ടി മാസ്റ്റര്‍ വയനാട്, മുഹമ്മദ് കുട്ടി യമാനി വയനാട്. ഫൈസല്‍ ഫൈസി മടവൂര്‍ എന്നിവര്‍ സംസാരിച്ചു.





