സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പുതുതായി ആരംഭിക്കുന്ന ''സുപ്രഭാതം'' ദിനപത്രത്തിന്റെ പ്രചാരണാര്‍ത്ഥം എസ്.കെ.എസ്.എസ്.എഫ്. മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദ് അലി ശിഹാബ് തങ്ങള്‍ സമസ്ത സെക്രട്ടറിയും കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാനൂമായ കോട്ടുമല ടി.എം. ബാപ്പു മുസ്ലിയാര്‍, എസ്.കെ.എസ്.എസ്.എഫ്. മുന്‍ വര്‍ക്കിംഗ് സെക്രട്ടറിയും പ്രമുഖ പ്രഭാഷകനുമായ സ്വലഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ തുടങ്ങിയ സമസ്ത നേതാക്കള്‍ വെള്ളിയാഴ്ച ബഹ്‌റൈനില്‍ എത്തിച്ചേരൂം. സമസ്ത കേരള സുന്നീ ജമാഅത്ത് 02/04/2014 വെള്ളി രാത്രി 08:30ന് പാകിസ്ഥാന്‍ ക്ലബ്ബില്‍ നടത്തുന്ന സംഗമത്തില്‍ ബഹ്‌റൈന്‍ തല പ്രചരണത്തിന്ന് തുടക്കം കുറിക്കും സമസ്ത ബഹ്‌റൈന്‍ പ്രസിഡന്റ് സയ്യിദ് ഫഖ്‌റുദ്ദീന്‍ തങ്ങള്‍ അദ്ധ്യക്ഷത വഹിക്കുമെന്ന് സമസ്ത ബഹ്‌റൈന്‍ ഓഫീസില്‍ നിന്ന് അറീയിച്ചു.