Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

എസ് കെ എസ് എസ് എഫ് ത്വലബ പ്രബന്ധ മത്സരം സംഘടിപ്പിക്കുന്നു

കാസര്‍ഗോഡ്:  എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന കേരളത്തിലെ മത വിദ്യാര്‍ത്ഥി സംഘടന എസ് കെ എസ് എസ് എഫ് ത്വലബ വിംഗ് കാസര്‍ഗോഡ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മേയ് 31 ന് ചെര്‍ക്കളയില്‍ വെച്ച് നടത്തപ്പെടുന്ന ത്വലബ വിംഗ് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ജ്ഞാന വികാസത്തിന്റെ പൈതൃക വഴി എന്ന വിഷയാടിസ്ഥാനത്തില്‍ പ്രബന്ധ മത്സരം സംഘടിപ്പിക്കുന്നു.എഫോര്‍ പേപ്പറില്‍ വൃത്തിയായി എഴുതി മേയ് 25നകം കാസര്‍ഗോഡ് ക്യാമ്പസ് ബുക്ക് സ്റ്റാളിലോ ,മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സ് ദാറുല്‍ ഇര്‍ശാദ് അക്കാദമി ഓഫീസിലോ,പടന്ന ദര്‍സിലോ എത്തിക്കേണ്ടതാണ്.നിങ്ങള്‍ നല്‍കുന്ന പ്രബന്ധങ്ങള്‍ ജില്ലയിലെ പ്രഗത്ഭരായ ചിന്തകരേയും എഴുത്തുകാരേയും കൊണ്ട് വിലയിരുത്തി മേയ് 31 ന് ചെര്‍ക്കളയില്‍ വെച്ച് നടത്തപ്പെടുന്ന ത്വലബ വിംഗ് ജില്ലാ സമ്മേളനത്തില്‍ വിജയികളെ പ്രഖ്യാപിച്ച് ഉയര്‍ന്ന ആകര്‍ഷണീയമായ സമ്മാനങ്ങള്‍ നല്‍കപ്പെടും.