ദുബൈ :എസ് .കെ.എസ് .എസ് .എഫ് .ദുബൈ കണ്ണൂർ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച "ഇൽതിസാം -2014" ഏകദിന പ്രവർത്തക ക്യാമ്പ് വിഷയാവതരണം കൊണ്ടും, പ്രവർത്തകരുടെ പങ്കാളിത്വം കൊണ്ടും ശ്രദ്ധേയമായി.രാവിലെ ഒൻപതു മണിക്ക് ദുബൈ കെ.എം .സി .സി.ഓഡിറ്റോറിയത്തിൽ നടന്ന ക്യാമ്പ് രാത്രി 10 മണിക്ക് സമാപിച്ചു.ഒന്നാം സെഷൻ "ദഅവത്ത്" എസ് .കെ.എസ് .എസ് .എഫ്. യു .എ .ഇ . നാഷണൽ കമ്മിറ്റി സെക്രട്ടറി ഹുസൈൻ ദാരിമി ഉൽഘാടനം ചെയ്തു."അല്ലാഹുവിലേക്ക്"എന്നാ വിഷയത്തിൽ ഇബാദ് കേരള സ്റ്റേറ്റ് ചെയർമാൻ ആസിഫ് ദാരിമി പുളിക്കൽ പ്രഭാഷണം നടത്തി. ഉച്ചക്ക് നടന്ന രണ്ടാം സെഷൻ എസ് .കെ.എസ് .എസ് .എഫ്. യു .എ .ഇ . നാഷണൽ കമ്മിറ്റി പ്രസിഡന്റ് സയ്യിദ് ശുഹൈബ് തങ്ങള് ഉൽഘാടനം ചെയ്തു."സംഘാടകൻറെ വഴി" എന്ന വിഷയത്തിൽ ട്രെന്ഡ കേരള സ്റ്റേറ്റ് ഡയറക്ടർ എസ് .വി. മുഹമ്മദലി മാസ്റ്റർ പ്രഭാഷണം നടത്തി. തുടന്നു വാദിനൂറിൽ നിന്നും സമർഖന്ദിലെക്ക്" എന്ന വിഷയത്തിൽ ക്യാമ്പ് അംഗങ്ങൾ ഗ്രൂപ്പ് ചര്ച്ച നടത്തി. സയ്യിദ് ഷുഹൈബ് തങ്ങള്,ശരഫുധീൻ ഹുദവി ,ഖലീല് റഹ്മാൻ കാശിഫി നേത്രത്വം നല്കി. വൈകുന്നേരം നടന്ന സമാപന സെഷൻ ഹസൻ രാമന്തള്ളിയുടെ അധ്യക്ഷതയിൽ ദുബൈ സുന്നി സെന്റര് പ്രസിഡന്റ് സയ്യിദ് ഹാമിദ് കൊയമ്മ തങ്ങള് ഉത്ഘാടനം ചെയ്തു. പ്രമുഖ വാഗ്മി ഖലീല് റഹ്മാൻ കാഷിഫി മുഖ്യ പ്രഭാഷണം നടത്തി.ഷൌക്കത്തലി ഹുദവി,മിഡിലീസ്റ്റ് ചന്ദ്രിക എഡിറ്റർ ജലീൽ പട്ടാമ്പി,ഗൾഫ് സത്യധാര എഡിറ്റർ സൈനുദ്ധീൻ ചേലേരി,ശരഫുധീൻ ഹുദവി,ടി .കെ .സി.അബ്ദുൾ ഖാദർ ഹാജി,ദുബൈ കെ.എം.സി.സി.കണ്ണൂര് ജില്ല പ്രസിഡന്റ് കെ.ടി.ഹാഷിം ഹാജി,മുസ്തഫ മൗലവി ചെറിയൂർ,ഹംസക്കുട്ടി ബാഖവി തിരുവട്ടുർ,ഹകീം ചെറുകുന്ന്,അബ്ദുൽ ഖാദർ പുളിങ്ങോം,റാഷിദ് ഇരിക്കൂര്,അനീസ് തട്ടുമ്മൽ,യുസുഫ് കാലടി,നജ്മുദ്ധീൻ കണ്ണാടിപ്പറബ,ഹാരിസ് രാമന്തള്ളി,സാദിഖ് പെരിങ്ങത്തൂർ,പ്രസംഗിച്ചു.ഡോക്ടര അംബെദ്കർ അവാർഡ് നേടിയ ടി കെ സി അബ്ദുൽഖാദർ ഹാജിയെ ചടങ്ങിൽ ആദരിച്ചു.ഹാഫിള് ഹസം ഹംസ ഖിറാഅത്ത് നടത്തി, ശറഫുദ്ധീൻ പെരുമളാബാദ് സ്വാഗതവും,ഷഫീഖ് പെരുമാലബാദ് നന്ദിയും പറഞ്ഞു





