മലപ്പുറം: പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ വിയോഗത്തിന് അഞ്ച് വര്‍ഷം തികയുന്ന വേളയില്‍ ''ശിഹാബ് തങ്ങള്‍ ഉറൂസ് മുബാറക്''' സംഘടിപ്പിക്കുവാന്‍ സുന്നി യുവജന സംഘം ജില്ലാ കമ്മിറ്റി തീരുമാനിച്ചു. ഉറൂസ് മുബാറകിന്റെ ഭാഗമായി 8 ന് (ഞായര്‍) മൂന്ന് മണിക്ക് പാണക്കാട് മഖാമില്‍ സിയാറത്തും 4 മണിക്ക് മലപ്പുറത്ത് ആത്മീയ സദസ്സും സംഘടിപ്പിക്കും. മുസ്‌ലിം കേരളത്തിന്റെ നവോത്ഥാന വഴികളില്‍ മാതൃകാ സന്ദേശങ്ങള്‍ മാത്രം സമര്‍പ്പിച്ച ശിഹാബ് തങ്ങളുടെ ആത്മീയ വഴികകളെ പുതിയ തലമുറക്ക് പരിചയപ്പെടുത്താന്‍ ഉറൂസ് മുബാറകിന്റെ ഭാഗമായി അനുസ്മരണസംഗമവും നടത്തും. കൂട്ട സിയാറത്ത്, അനുസ്മരണം, മൗലിദ് സദസ്സ്, ഖുര്‍ആന്‍ പാരായണം, കൂട്ട പ്രാര്‍ത്ഥന എന്നിവയോടെ നടക്കുന്ന ആത്മീയ സദസ്സിന് സാദാത്തീങ്ങളും പണ്ഡിതരും നേതൃത്വം നല്‍കും.സമസ്തയുടെയും പോഷക ഘടകങ്ങളുടെയും നേതാക്കളും പ്രവര്‍ത്തകരും സംബന്ധിക്കുന്ന ഉറൂസ് മുബാറക് പരിപാടികള്‍ 8 ന് 4 മണിക്ക് മലപ്പുറം ശിഹാബ് തങ്ങള്‍ സ്മാരക ഓഡിറ്റോറിയത്തില്‍ നടക്കും. ഹാജി കെ മമ്മദ് ഫൈസി അദ്ധ്യക്ഷത വഹിച്ചു. കാടാമ്പുഴ മൂസ ഹാജി, കാളാവ് സൈതലവി മുസ്‌ലിയാര്‍, ഹസന്‍ സഖാഫി പൂക്കോട്ടൂര്‍, സലീം എടക്കര, അബ്ദുല്‍ ഖാദിര്‍ ഫൈസി കുന്നുംപുറം, അബ്ദുല്‍ അസീസ് ദാരിമി മുതിരിപ്പറപ്പ്, അബ്ദുല്‍ മജീദ് ദാരിമി വളരാട്, പി.കെ അബ്ദുല്‍ കരീം ദാരിമി ഓമാനൂര്‍, വി.കെ ഹാറൂണ്‍ റശീദ്, എന്‍ കുഞ്ഞിപ്പോക്കര്‍, അലി മുസ്‌ലിയാര്‍ കട്ടുപ്പാറ, സി.കെ ഹിദായത്തുല്ലാ, എ അശ്‌റഫ് മുസ്‌ലിയാര്‍, യു.എ മജീദ് ഫൈസി സംസാരിച്ചു.





